ബെംഗളൂരുവില്‍ ഗൂഗിളിന്റെ നാലാമത്തെ ഓഫീസ് സമുച്ചയം പ്രവര്‍ത്തനമാരംഭിച്ചു. 'അനന്ത' എന്ന് പേരിട്ടിരിക്കുന്ന കാംപസ് ലോകത്തെതന്നെ തങ്ങളുടെ വലിയ ഓഫീസുകളില്‍ ഒന്നാണെന്ന് ഗൂഗിള്‍ ബ്ലോഗില്‍ വ്യക്തമാക്കി. ബെംഗളൂരുവില്‍ മഹാദേവപുരയിലാണ് പുതിയ കാംപസ്.
'പരിധിയില്ലാത്തത്' എന്ന് അര്‍ഥംവരുന്ന സംസ്കൃതം വാക്കില്‍നിന്നാണ് ഓഫീസ് സമുച്ചയത്തിന് ഗൂഗിള്‍ പേരിട്ടിരിക്കുന്നത്. 16 ലക്ഷം സ്ക്വയര്‍ഫീറ്റിലുള്ള ഓഫീസ് കെട്ടിടത്തിന് 5,000-ലേറെ ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, സേര്‍ച്ച്, ഗൂഗിള്‍ പേ, ക്ലൗഡ്, മാപ്സ്, പ്ലേ, ഡീപ്മൈന്‍ഡ് ടീമുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.
കാഴ്ചപരിമിതര്‍ക്കും സഹായകരമായ രീതിയിലാണ് ഫ്ളോറിങ് ക്രമീകരിച്ചിരിക്കുന്നത്. ആളുകള്‍ ഒത്തുചേരുന്ന പ്രധാനസ്ഥലത്തിന് 'സഭ' എന്നാണ് പേരിട്ടിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓഫീസ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. മുന്‍ഭാഗത്ത് ഇലക്ട്രോ ക്രോമിക് ഗ്ലാസ് ക്രമീകരിച്ചിരിക്കുന്നു. ജോഗിങ്ങിനുള്ള പ്രത്യേക സൗകര്യം, മഴവെള്ളസംഭരണികള്‍, മലിനജല പുനരുപയോഗ സംവിധാനം എന്നിവ പുതിയ കെട്ടിടത്തിലുണ്ട്.
Content Highlights: Ananta- Google India’s new campus in Bengaluru
Published: 19 Feb 2025, 06:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented