ന്ത്യയില്‍ നിരോധനം നേരിട്ട പബ്ജി മൊബൈല്‍ ഗെയിം വിപണിയിലേക്ക് തിരികെ എത്തുന്നു എന്ന വാര്‍ത്ത ഏറെ നാളുകളായി വരുന്നുണ്ട്. അടുത്തിടെ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പിന്റെപേര് ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍ ഈ വരുന്ന മെയ് 18-ന് ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയ്ക്കായുള്ള പ്രീ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റണ്‍.

To advertise here,

ഗെയിമിനായി പ്രീ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കുന്നതായിരിക്കും. ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്ക് മാത്രമായി വേണ്ടിയുള്ളതായിരിക്കും ഈ സമ്മാനങ്ങള്‍. പ്രീ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സന്ദര്‍ശിച്ച് പ്രീ രജിസ്റ്റര്‍ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി. ഗെയിം പുറത്തിറക്കിയതിന് ശേഷം സമ്മാനങ്ങള്‍ ക്ലെയിം ചെയ്യാവുന്നതാണ്.

ഇതോടെ പബ്ജി ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. പുതിയ പേരിലും പുതിയ മാറ്റങ്ങളോടെയും ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി അവതരിപ്പിക്കുന്ന ഈ ഗെയിമിന് പഴയ ഗെയിമിന്റെ നിരോധനം വെല്ലുവിളിയാവില്ലെന്ന് പ്രതീക്ഷിക്കാം.

Content Highlights: battlegrounds mobile india pre registration starts on may 18th, pubg, krafton