കോഴിക്കോട്: ആമസോണ്‍ വെബ് സര്‍വീസസ് ഡെവലപ്പര്‍മാര്‍, സോലൂഷന്‍ ആര്‍ക്കിടെക്റ്റുകള്‍, ഡെവ് ഓപ്‌സ് എഞ്ചിനീയര്‍മാര്‍, ഉപഭോക്താക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് തുടക്കമിട്ട എ.ഡബ്ല്യു.എസ് യൂസര്‍ ഗ്രൂപ്പ് കാലിക്കറ്റ് എന്ന കൂട്ടായ്മയുടെ ഉദ്ഘാടനം മാര്‍ച്ച് 27 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ നടക്കും. 

To advertise here,

വ്യക്തികൾക്കും കമ്പനികൾക്കും ഗവൺമെന്റുകൾക്കും ആവശ്യാനുസരണം ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളും എപിഐകളും നൽകുന്ന ആമസോണിന്റെ സർവീസ് ആയ ആമസോൺ വെബ് സേവനങ്ങൾ IT രംഗത്ത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും AWS ന്റെ അനന്ത സാധ്യതകളെക്കുറിച്ചും മലബാർ മേഖലയിലുള്ള IT ജീവനക്കാർക്കും കമ്പനികൾക്കും വ്യക്തമായ അറിവും പരിശീലനവും നൽകുന്നതിനായി രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ AWS  ഏകദിന സെഷനും നടക്കും. 

ഇരുന്നൂറോളം IT ജീവനക്കാർ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിൽ ആമസോണിൽ നിന്നുള്ള AWS വിദഗ്ധരുടെയും വിവിധ കമ്പനികളിൽ നിന്നുള്ള AWS  സെർട്ടിഫൈഡ് വിധക്തരുടെയും  ട്രെയിനിങ്ങും ക്ലാസ്സുകളും ഗ്രൂപ്പ് ഡിസ്‌കഷനുകൾ അതേത്തുടർന്ന് ഹാക്കത്തോണും ഉണ്ടായിരിക്കുന്നതാണ്.

സൈബർ പാർക്കില്‍ യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റൈബണ്‍(Rybbon), കാലിക്കറ്റ് സൈബര്‍ പാര്‍ക്കിന്‍റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.

കൂടുതൽ വിവരങ്ങൾ awsugclt.in എന്ന വെബ്സൈറ്റില് ലഭ്യമാണ്.