2001-ല്‍ ആപ്പിളില്‍ ചേര്‍ന്ന ടെര്‍നസ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയ ആപ്പിളിന്റെ പ്രധാന ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. 2021-ല്‍ അദ്ദേഹം സീനിയര്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നേടി.

ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ പിന്‍ഗാമിയായി പുതിയൊരു മുഖത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ടിം കുക്കിന്റെ വിരമിക്കല്‍ ചര്‍ച്ചകള്‍ക്കിടയില്‍, ആപ്പിള്‍ പുതിയ സിഇഒയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബ്ലൂംബെര്‍ഗ് മാനേജിങ് എഡിറ്റര്‍ മാര്‍ക്ക് ഗുര്‍മന്‍ വെളിപ്പെടുത്തുന്നു.
സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2011 ഓഗസ്റ്റ് 24-നാണ് ടിം കുക്ക് ആപ്പിളിന്റെ സിഇഒ ആയി ചുമതലയേറ്റത്. 14 വര്‍ഷത്തെ നേതൃത്വത്തിനു ശേഷം, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ടെര്‍നസിനെ പരിഗണിക്കുന്നതായി ഗുര്‍മന്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
2001-ല്‍ ആപ്പിളില്‍ ചേര്‍ന്ന ടെര്‍നസ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയ ആപ്പിളിന്റെ പ്രധാന ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. 2021-ല്‍ അദ്ദേഹം സീനിയര്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നേടി.
എന്തുകൊണ്ട് ജോണ്‍ ടെര്‍നസ്?
സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റു പ്രമുഖര്‍ കമ്പനി വിട്ടതോടെയാണ് ടെര്‍നസിന്റെ പേര് ശക്തമായത്. മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് വില്യംസ് 2025 ജൂലായില്‍ ആപ്പിള്‍ വിട്ടിരുന്നു. മുന്‍ മാര്‍ക്കറ്റിങ് മേധാവി ഫില്‍ ഷില്ലര്‍, മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലൂക്ക മേസ്ട്രി എന്നിവരും സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
ഇന്ത്യന്‍ വംശജനായ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സാബിഹ് ഖാന്‍, ഹാര്‍ഡ്വെയര്‍ ടെക്‌നോളജീസ് സീനിയര്‍ വൈസ് പ്രസിഡന്റും ആപ്പിളിന്റെ എ-സീരീസ്, എം-സീരീസ് ചിപ്പുകളുടെ പിന്നിലെ പ്രധാനിയുമായ ജോണി സ്രൗജി, മെഷീന്‍ ലേണിങ്, എഐ സ്ട്രാറ്റജി സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ജിയാനാന്‍ഡ്രിയ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും, 50-കാരനായ ടെര്‍നസിലാണ് ഒടുവില്‍ കമ്പനി എത്തിച്ചേര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും, ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആപ്പിള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: As Apple CEO Tim Cook's retirement discussions intensify, reports suggest that John Ternus, the Senior Vice President of Hardware Engineering and a key designer of the iPhone and iPad, is being considered as his most likely successor.
Published: 07 Oct 2025, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented