ആധുനിക എഐ ടൂളുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച യു.എസിന്റെ കടുത്ത ആശങ്കയാണ് ഇത്തരം കൂടിക്കാഴ്ചകള്‍ വ്യക്തമാക്കുന്നതെന്ന് മാധ്യമങ്ങൾ.

യു.എസിന് തലവേദനയായി എഐ (നിർമിതബുദ്ധി) മോഡലുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണി. പ്രമുഖ ടെക് സി.ഇ.ഒമാരുമായി ഈ വിഷയത്തിൽ തിരക്കിട്ട ചർച്ചകൾ നടത്തി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും. എഐ മോഡലുകളുടെ സുരക്ഷയെക്കുറിച്ചും സൈബർ ആക്രമണങ്ങളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുമാണ് കഴിഞ്ഞയാഴ്ച ടെലിഫോണിൽ ചർച്ച നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഈ ചർച്ച നടന്നതിന് തൊട്ടുപിന്നാലെയാണ് ആന്ത്രോപിക് തങ്ങളുടെ പുതിയ മിത്തോസ് എഐ മോഡൽ പുറത്തിറക്കിയത് എന്നതും ശ്രദ്ധേയമാണ്. ക്ലോഡ് മിത്തോസിനെ അപകടകരമായ എഐ മോഡലെന്ന് വിശേഷിപ്പിച്ച ആന്ത്രോപിക് അത് തത്കാലം പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ത്രോപിക്കിന്റെ ഡാരിയോ അമോദെയി, എക്‌സ്.എ.ഐയുടെ ഇലോൺ മസ്‌ക്, ഗൂഗിളിന്റെ സുന്ദർ പിച്ചൈ, ഓപ്പൺ എ.ഐയുടെ സാം ഓൾട്ട്മാൻ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
എഐ മോഡലുകളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സുരക്ഷിതമായ വിന്യാസത്തെക്കുറിച്ചും ചർച്ച ചെയ്യാനാണ് ടെക് സി.ഇ.ഒമായി ട്രംപ് ഭരണകൂടം ആശയവിനിമയം നടത്തിയത്. ആക്രമണകാരികൾക്ക് അനുകൂലമായി മോഡലുകൾ പ്രവർത്തിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്നതുസംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആന്ത്രോപിക് അധികൃതർ തയ്യാറായിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥരുമായി സൈബർ സുരക്ഷയെക്കുറിച്ച് ചർച്ചകൾ നടത്തിയെന്നും സാങ്കേതികവിദ്യയുടെ പരിശോധനയ്ക്കും വിലയിരുത്തലിനും ഭരണകൂടത്തിന് പിന്തുണ നൽകാൻ തയ്യാറാണെന്നും അവർ സി.എൻ.ബി.സിയോട് പറഞ്ഞു.
ക്ലോഡ് മിത്തോസിന്റെ മുഴുവൻ കഴിവുകളെക്കുറിച്ചും അതിലെ അപകട സാധ്യതയുള്ള സൈബർ ആപ്ലിക്കേഷനുകളെക്കുറിച്ചും യു.എസ്. ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ആന്ത്രോപിക് വിവരം നൽകിയിരുന്നു.' എഐ മോഡലിന് എന്തൊക്കെ ചെയ്യാൻ കഴിയും, എവിടെയാണ് അപകടങ്ങൾ, എങ്ങനെയാണ് ഞങ്ങൾ അവ കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ച് തുടക്കം മുതലേ സർക്കാർ അറിയുന്നത് നല്ലതാണ് എന്നാണ് ആന്ത്രോപിക് കരുതുന്നത്.
അതിനിടെ, അപകടകരമായ ഉപയോഗം തടയുന്നതിനുള്ള വഴികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മിത്തോസ് എ.ഐ മോഡൽ കഴിഞ്ഞ ദിവസം ആന്ത്രോപിക് പരിമിതമായ കമ്പനികൾക്ക് ലഭ്യമാക്കിയിരുന്നു. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ, പാലോ ആൾട്ടോ നെറ്റ്വർക്ക്‌സ്, ക്രൗഡ് സ്‌ട്രൈക്ക് എന്നിവയ്ക്കാണ് ക്ലോഡ് മിത്തോസ് ലഭ്യമാക്കിയത്. മിഥോസിന്റെ കഴിവുകളിൽ ആശങ്ക പ്രകടിപ്പിച്ച് ബെസന്റും ഫെഡറൽ റിസർവ് ചെയർ ജെറോം പവലും ഈ ആഴ്ച യു.എസ്.സിലെ ഏറ്റവും വലിയ ബാങ്കുകളുടെ തലവന്മാരുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയിരുന്നു.
ആധുനിക എഐ ടൂളുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച യു.എസിന്റെ കടുത്ത ആശങ്കയാണ് ഇത്തരം കൂടിക്കാഴ്ചകൾ വ്യക്തമാക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആന്ത്രോപിക്കിന് വിലക്കേർപ്പെടുത്തിയ ട്രംപ് ഭരണകൂടം അവരുടെ ക്ലോഡ് പ്ലാറ്റ്‌ഫോം ഫെഡറൽ ഏജൻസികളിൽ നിന്ന് നീക്കം ചെയ്യുന്നതിനിടയിലും എ.ഐ ഉയർത്തുന്ന ആശങ്കകളെക്കുറിച്ചുള്ള ചർച്ചകളിൽ ആന്ത്രോപിക്കിനെ ഇപ്പോഴും പങ്കെടുപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
Content Highlights: High-level 2026 meeting between US officials and top tech CEOs regarding AI model security., Concerns over offensive vs. defensive cyber applications of the new Mythos model., Ongoing legal conflict regarding Anthropic’s status with the Department of Defense., White House strategy for managing risks associated with advanced large language models.
Published: 11 Apr 2026, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented