ഫോണ്‍ ആപ്പില്‍ അവതരിപ്പിച്ച 'കോള്‍ റീസണ്‍' (Call Reason) ആണ് മറ്റൊരു സവിശേഷത. ഒരു ഫോണ്‍കോള്‍ urgent (അടിയന്തിരം) എന്ന് ടാഗ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പുതിയ ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍. മെച്ചപ്പെടുത്തിയ സര്‍ക്കിള്‍ ടു സെര്‍ച്ച് (Circle to Search) ആണ് ഇതില്‍ പ്രധാനം. സ്‌ക്രീനില്‍ കാണുന്ന സന്ദേശം ഒരു തട്ടിപ്പാണോ എന്ന് പരിശോധിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ഉപയോക്താക്കള്‍ സന്ദേശത്തിലെ ഏതെങ്കിലും ഭാഗം ഒരു വൃത്തത്തിനുള്ളിലാക്കിയാല്‍ തട്ടിപ്പിനുള്ള സാധ്യതകളും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വഴികളും മറ്റുവിവരങ്ങളും ഉള്‍പ്പെട്ട ഒരു എഐ ഓവര്‍വ്യൂ ലഭിക്കും. ഈ അപ്‌ഡേറ്റ് പുതിയ ആന്‍ഡ്രോയിഡ് 16 ബില്‍ഡിന്റെ ഭാഗമാണ്. മറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലേക്ക് വൈകാതെ ലഭ്യമാകും.
ഫോണ്‍ ആപ്പില്‍ അവതരിപ്പിച്ച 'കോള്‍ റീസണ്‍' (Call Reason) ആണ് മറ്റൊരു സവിശേഷത. ഒരു ഫോണ്‍കോള്‍ urgent (അടിയന്തിരം) എന്ന് ടാഗ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഫോണ്‍ കോള്‍ വരുന്ന സമയത്തും, അപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ കോള്‍ ഹിസ്റ്ററിയിലും ഈ ടാഗ് കാണാന്‍ കഴിയും. ഗൂഗിള്‍ മെസേജസില്‍ അജ്ഞാത നമ്പറുകളില്‍നിന്ന് സൃഷ്ടിച്ച ഗ്രൂപ്പ് ചാറ്റുകള്‍ ഉപയോക്താക്കള്‍ക്ക് ഉപേക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുനുമുള്ള പുതിയ ഫീച്ചറുമുണ്ട്. ഗ്രൂപ്പിന്റെ വിശദാംശങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും അടങ്ങിയ ഒരു അലേര്‍ട്ട് ആന്‍ഡ്രോയിഡ് പ്രദര്‍ശിപ്പിക്കും. ഇതോടെ ഉപയോക്താക്കള്‍ക്ക് ഉടന്‍തന്നെ ചാറ്റ് ഉപേക്ഷിക്കാനും ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും. ഇതുകൂടാതെ ക്രോമില്‍ ഇനി ടാബുകള്‍ പിന്‍ ചെയ്യാനും സാധിക്കും. ഇത് പ്രധാനപ്പെട്ട പേജുകള്‍ ബ്രൗസറിന്റെ മുന്നില്‍ നിലനിര്‍ത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ്.
പിക്‌സല്‍ ഉപയോക്താക്കള്‍ക്ക് അധിക ആന്‍ഡ്രോയിഡ് 16 ഫീച്ചറുകള്‍ ഗൂഗിള്‍ ലഭ്യമാക്കും. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സന്ദേശങ്ങള്‍ സംഗ്രഹിക്കാനും പ്രസക്തി അനുസരിച്ച് അലേര്‍ട്ടുകള്‍ ഗ്രൂപ്പ് ചെയ്യാനും ഇനി ഉപയോക്താക്കള്‍ക്ക് സാധിക്കും. കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് രക്ഷകര്‍ത്താക്കള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ഫോണ്‍ അടക്കമുള്ളവയില്‍ സ്‌ക്രീന്‍ ടൈമും ആപ്പ് പ്രവര്‍ത്തനവും നിയന്ത്രിക്കാന്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതാണ് ഇത്. കൂടാതെ അധിക സുരക്ഷയ്ക്കായി പിന്‍ അടിസ്ഥാനമാക്കിയുള്ള ആക്‌സസും നല്‍കുന്നു. എല്ലാ ലൈവ് വീഡിയോകള്‍ക്കും എക്‌സ്പ്രസീവ് ക്യാപ്ഷന്‍ ഫീച്ചറും ലഭ്യമാക്കുന്നുണ്ട്.
Content Highlights: Discover new Android updates including Circle to Search scam detection, Call Reason, group chat safety, Expressive Captions, and Pixel-exclusive features. Stay safe and connected
Published: 03 Dec 2025, 07:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented