ഓഫീസ് ജോലികളില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിവാക്കുകയാണ് ആമസോണ്‍. 14000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ആമസോണ്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ ചെലവ് വെട്ടിച്ചുരുക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പ്രധാന തസ്തികകളിലേക്ക് നിയമനം തുടരുമെന്നും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ആ തസ്തികകളിലേക്ക് മുന്‍ഗണന നല്‍കുമെന്നും കമ്പനി പറഞ്ഞു. പിരിച്ചുവിടലുകള്‍ അവസാനിച്ചിട്ടില്ലെന്നും കമ്പനി പറയുന്നു. കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന സൂചനയാണിത് നല്‍കുന്നത്.
ഈ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന് ശേഷം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന സാങ്കേതിക വിദ്യയാണ് ഈ തലമുറയിലെ എഐ. മുമ്പൊരിക്കലുമില്ലാത്തവിധം നിലവിലെ വിപണിയിലും പുതിയ വിപണികളിലും വേഗത്തില്‍ നൂതനത്വം കൊണ്ടുവരാന്‍ അത് കമ്പനികളെ പ്രാപ്തമാക്കുന്നു. ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗലേട്ടി പറഞ്ഞു.
കമ്പനിയിലെ വിവിധ മേഖലകളില്‍ നിന്ന് അംഗബലം വെട്ടിക്കുറച്ചുകൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവാന്‍ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. 2026-ല്‍ ഈ പിരിച്ചുവിടലുകള്‍ക്കൊപ്പം പുതിയ നിയമനങ്ങള്‍ നടക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി.
ആമസോണ്‍ 30000 പേരെ പിരിച്ചുവിടാന്‍ പോവുന്നതായാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് ശരിവെക്കും വിധമാണ് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം.
ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ആളുകള്‍ക്ക് ജോലി നഷ്ടമാവും. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ അവസരങ്ങള്‍ തേടാന്‍ 90 ദിവസം സമയം നല്‍കും. അങ്ങനെ ജോലി ലഭിക്കാത്തവര്‍ക്ക് പിരിച്ചുവിടല്‍ ശമ്പളവും അധിക ആനുകൂല്യങ്ങളും നല്‍കും.
Content Highlights: Amazon announced the termination of 14,000 corporate employees globally, including in India, as a strategy to cut costs and innovate faster in the Artificial Intelligence (AI) era.
Published: 28 Oct 2025, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented