യുഎസിലെ എല്ലാ മൊബൈല്‍ ഫോണുകളും ഉടന്‍ തന്നെ ശ്രവണസഹായികള്‍ക്ക് അനുയോജ്യമാകും. ഇത് സംബന്ധിച്ച് യുഎസ് സര്‍ക്കാര്‍ ഉത്തരവിറക്കി. ശ്രവണസഹായികള്‍ക്ക് അനുയോജ്യമല്ലാത്ത ഉപകരണങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് 2026 വരെ സമയം നല്‍കുന്നതാണ് പുതിയ ഉത്തരവ്. 2026 ഓടെ യുഎസില്‍ വില്‍ക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളും കേള്‍വിക്കുറവ് ഉള്ളവര്‍ക്ക് കൂടി അനുയോജ്യമാകുന്ന തരത്തിലുള്ളതായി മാറും.

To advertise here,

ഫോണുകളെ ശ്രവണ സഹായികളുമായി ബന്ധിപ്പിക്കുന്നതിന് ബ്ലൂടൂത്ത് സംവിധാനത്തില്‍ കൂടുതല്‍ ഓപ്ഷനുകള്‍ അനുവദിക്കേണ്ടിവരും.  കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളില്‍ കുത്തക ബ്ലൂടൂത്ത് മാനദണ്ഡങ്ങള്‍ നിര്‍മിക്കുന്നതിനെതിരെ യുഎസ് എഫ്‌സിസി  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ അവരുടെ ഉപകരണങ്ങളില്‍ വോളിയം നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ വെബ്സൈറ്റിലോ പാക്കിങിലോ ശ്രവണസഹായി അനുയോജ്യതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.

ആപ്പിള്‍ അവരുടെ AirPods Pro 2 വില്‍ ശ്രവണസഹായി പ്രവര്‍ത്തനം ഉള്‍പ്പെടുത്തുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.