
ലോകത്തിന്റെ ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനൊപ്പമാണെന്നാണ് ആഗോള തലത്തില്‍ വന്‍കിട ടെക്ക് കമ്പനികളുടെ മേധാവികള്‍ ആവര്‍ത്തിച്ചു പറയുന്നത്. പെര്‍പ്ലെക്‌സിറ്റി എഐയുടെ മേധാവി അരവിന്ദ് ശ്രീനിവാസ് യുവാക്കള്‍ക്ക് നല്‍കുന്ന ഉപദേശവും അതുതന്നെ. ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അറിയാത്തവര്‍ നാളത്തെ തൊഴില്‍ വിപണിയില്‍ പിന്നിലായേക്കുമെന്ന് ടെക്ക് യൂട്യൂബര്‍ മാത്യൂ ബെര്‍മന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതിന് പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കുന്നതിന് പ്രാധാന്യം നല്‍കാനും അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോളിങ് ചെയ്യുന്ന സമയം കുറയ്ക്കൂ. എഐ ഉപയോഗിക്കുന്നതിന് കൂടുതല്‍ സമയം ചെലവഴിക്കൂ അദ്ദേഹം പറഞ്ഞു.
ജോലി ലഭിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമായി എഐ ഉപകരണങ്ങളില്‍ പ്രാവീണ്യം നേടുന്നത് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തില്‍ മുന്നിലെത്തുന്നവര്‍ക്ക് അങ്ങനെ അല്ലാത്തവരേക്കാള്‍ കൂടുതല്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുമെന്ന് ഉറപ്പാണ് അരവിന്ദ് പറഞ്ഞു.
അതിവേഗമുള്ള സാങ്കേതികവിദ്യാ മാറ്റം ഗുരുതരമായ വെല്ലുവിളിയാണ്. ഓരോ മൂന്നോ നാലോ മാസങ്ങളില്‍ എഐ ടൂളുകള്‍ പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അക്കാരണത്താല്‍ ജീവനക്കാര്‍ക്കിടയില്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള (റീസ്‌കില്‍ ചെയ്യുന്നതിനുള്ള) സമ്മര്‍ദ്ദം ഏറുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗം കാര്യങ്ങളോട് പൊരുത്തപ്പെടുന്നതില്‍ മനുഷ്യര്‍ മുന്നിലാണ്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ എത്രവേഗം നമ്മള്‍ക്ക് പൊരുത്തപ്പെടാനാവുമെന്നതിന്റെ പരിധി അളക്കുന്നതാണെന്നും അദ്ദേഹം വിലയിരുത്തി.
ഓട്ടോമേഷന്റെ ഫലമായി ചില ജോലികള്‍ നഷ്ടപ്പെടുമെന്നും എന്നാല്‍ സംരംഭകത്വത്തിലൂടെ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ ജോലി നഷ്ടപ്പെടുന്നവര്‍ പുതിയ സംരംഭം തുടങ്ങി എഐ ഉപയോഗപ്പെടുത്തും, അല്ലെങ്കില്‍ എഐ പഠിച്ചെടുത്ത് പുതിയ കമ്പനികള്‍ക്ക് പിന്തുണ നല്‍കും- അദ്ദേഹം വിശദീകരിച്ചു.
Content Highlights: Learn why AI skills are crucial for future job security. Aravind Srinivas Explains
Published: 22 Jul 2025, 06:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented