ആദ്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യന്‍ സ്പേസ് സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്മോസ്. അഗ്നികുല്‍ വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍ റോക്കറ്റ് മാര്‍ച്ച് 22 വെള്ളിയാഴ്ച വിക്ഷേപിക്കും. വെറും രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വിക്ഷേപണ ദൗത്യമാണിത്.
പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിന്റെ പരീക്ഷണമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഒക്സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആണ് ഇത്.
2017 ല്‍ എയറോസ്പേസ് എഞ്ചിനീയര്‍മാരായ ശ്രീനാഥ് രവിചന്ദ്രനും. എസ്പിഎം മോയിനും ചേര്‍ന്നാണ് അഗ്നികുല്‍ കോസ്മോസിന് തുടക്കമിട്ടത്. വിവിധ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരില്‍ നിന്ന് 332.4 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
6.2 മീറ്റര്‍ ഉയരമാണ് റോക്കറ്റിന്. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ എഥര്‍നെറ്റ് അധിഷ്ഠിത ഏവിയോമിക് ആര്‍കിടെക്ചറും പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി. സബ് കൂള്‍ഡ് ലിക്വിഡ് ഓക്സിജനും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലും ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റില്‍ നാല് കാര്‍ബണ്‍ കോമ്പോസിറ്റ് ഫിനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വെറും രണ്ട് മിനിറ്റ് മാത്രമായിരിക്കും ദൗത്യം. സതീഷ് ധവാന് ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ വിക്ഷേപണത്തറയായ എഎല്‍പി-01 ല്‍ നിന്നാണ് വിക്ഷേപണം. വിക്ഷേപണ ശേഷം രണ്ട് മിനിറ്റില്‍ റോക്കറ്റ് കടലില്‍ പതിക്കും.
ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ അത്തരം റോക്കറ്റുകള്‍ക്ക് ആവശ്യക്കാരുണ്ട്. വെള്ളിയാഴ്ച നടക്കുന്ന വിക്ഷേപണം അഗ്നിബാന്‍ റോക്കറ്റ് സാങ്കേതിക വിദ്യ പരിഷ്കരിക്കുന്നതിന് സഹായകമായ വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: agnikul maiden rocket launch agnibaan
Published: 21 Mar 2024, 04:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented