ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുതിയ സാങ്കേതിക വിദ്യകള്‍ ഇടം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യകള്‍ ഏറ്റവും ആദ്യം പ്രയോഗിക്കപ്പെടുന്ന മേഖലകളിലൊന്നാണ് പ്രതിരോധമേഖല. ഈ മേഖലയിലെ പുതിയൊരു പരീക്ഷണമാണ് ബയോഫയര്‍ എന്ന സ്ഥാപനം വികസിപ്പിച്ച ഒരു സ്മാര്‍ട് ഗണ്‍
26 കാരനായ കായ് ക്ലോഫറിന്റെ സൃഷ്ടിയാണ് ഈ സ്മാര്‍ട് ഗണ്‍. ഉടമയ്ക്കല്ലാതെ ഈ തോക്ക് മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല. തോക്ക് വേറൊരാള്‍, പ്രത്യേകിച്ചും കുട്ടികളും കൗമാരക്കാരും കൈക്കലാക്കി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ഉടമയുടെ സുരക്ഷ ഉറപ്പാക്കാനും ഇതുവഴി സാധിക്കും.
എപ്പോഴും ലോക്ക് ആയിരിക്കുന്ന തോക്കാണിത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ തോക്ക് ഉപയോഗിക്കാനാവൂ. ഉടമയെ തിരിച്ചറിയുന്നതിന് തോക്കിന്റെ പിടിയില്‍ പ്രത്യേകം ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. തോക്ക് കയ്യിലെടുക്കുന്നതോടെ രജിസ്റ്റര്‍ ചെയ്തയാളെ തോക്ക് തിരിച്ചറിയും. തോക്ക് താഴെ വെച്ചാലുടന്‍ വീണ്ടും ലോക്ക് ആവുകയും ചെയ്യും.

തന്റെ 15-ാം വയസ് മുതല്‍ ക്ലോഫര്‍ ഈ സ്മാര്‍ട് തോക്ക് വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സമീപത്തെ ഒരു തീയറ്ററിലുണ്ടായ ഒരു ആക്രമണമാണ് ക്ലോഫറിന്റെ മനസില്‍ സ്മാര്‍ട്ട് ഗണ്‍ എന്ന ആശയം ജനിപ്പിച്ചത്. പിന്നീട് സ്‌കൂള്‍ ശാസ്ത്രമേളകളില്‍ സ്മാര്‍ട് തോക്കിന്റെ മാതൃകകള്‍ അവതരിപ്പിക്കുകയും ചെയ്തു.
2018 ല്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിരുദ പഠനം അവസാനിപ്പിച്ചാണ് ക്ലോഫര്‍ ബയോഫയര്‍ എന്ന സ്വന്തം കമ്പനിയ്ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ സ്വകാര്യ ഫണ്ടിങിലൂടെയും വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപങ്ങളിലൂടെയും 3 കോടി ഡോളറാണ് ബയോഫയര്‍ സമാഹരിച്ചത്. ഇപ്പോള്‍ സ്മാര്‍ട് തോക്കിന് വേണ്ടിയുള്ള മുന്‍കൂര്‍ ഓര്‍ഡറും കമ്പനി സ്വീകരിക്കാനും തുടങ്ങി.
Content Highlights: smart gun, smart tech, gun fire, us gun market
Published: 17 Apr 2023, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented