ആരേയും ആശങ്കപ്പെടുത്തുന്ന പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് സ്വയംപ്രഖ്യാപിത ടൈം ട്രാവലറായ എല്‍വിസ് തോംസണ്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ജനുവരി ഒന്നിന് പങ്കുവെച്ച ഒരു വീഡിയോയിലാണ് 2025 ല്‍ ലോകത്ത് സംഭവിക്കാന്‍ പോവുന്ന അഞ്ച് സംഭവങ്ങള്‍ പ്രവചിച്ചിരിക്കുന്നത്.

To advertise here,

യുഎസിലെ ഒക്ലഹോമയില്‍ വിനാശകരമായ ചുഴലിക്കാറ്റുണ്ടാകുമെന്നതാണ് അതില്‍ ഒന്ന്. ഏപ്രില്‍ ആറിന് ഇത് സംഭവിക്കുമെന്നാണ് പ്രവചനം. 24 കിലോമീറ്റര്‍ വീതിയും മണിക്കൂറില്‍ 1046 കിമീ വേഗവുമുള്ള ചുഴലിക്കാറ്റായിരിക്കും അത്.

യുഎസില്‍ രണ്ടാം ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്നതാണ് അടുത്തത്. മെയ് 27ന് അത് ആരംഭിക്കുമെന്നാണ് പ്രവചനം. അതിന്റെ ഫലമായി ടെക്സസ് യുഎസില്‍ നിന്ന് വിട്ട് പോവും. ആണവായുങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള സംഘര്‍ഷമുണ്ടാവുമെന്നും അതൊടുവില്‍ അമേരിക്കയെ നാശത്തിലേക്ക് തള്ളിവിടുമെന്നും എല്‍വിസ് പ്രവചിക്കുന്നു.

സെപ്റ്റംബര്‍ ഒന്നിന് ചാമ്പ്യന്‍ എന്ന് പേരുള്ള അന്യഗ്രജീവി ഭൂമിയിലെത്തും. 12000 മനുഷ്യരെ അവരുടെ സുരക്ഷയ്ക്കായി വാസയോഗ്യമായ മറ്റൊരു ഗ്രഹത്തിലേക്ക് കൊണ്ടുപോവും. ഭൂമിയെ ദ്രോഹിക്കാന്‍ ഉദ്ദേശമുള്ള അപകടകാരികളായ അന്യഗ്രഹജീവികളെ കുറിച്ചും എല്‍വിസ് മുന്നറിയിപ്പ് നല്‍കുന്നു.

സെപ്റ്റംബര്‍ 19 ന്് അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ശക്തിയേറിയ കൊടുങ്കാറ്റ് വീശുമെന്നാണ് എല്‍വിസിന്റെ നാലാമത്തെ പ്രവചനം. നവംബര്‍ മൂന്നിന് നീലത്തിമിംഗിലത്തേക്കാള്‍ ആറിരട്ടി വലിപ്പമുള്ള സെറീന്‍ ക്രൗണ്‍ എന്ന ഭീമാകാരമായ കടല്‍ജീവിയെ കണ്ടെത്തുമെന്നും എല്‍വിസ് പ്രവചിച്ചു.

ഇതിനകം 2.6 കോടിയാളുകള്‍ എല്‍വിസിന്റെ വീഡിയോ കണ്ടുകഴിഞ്ഞു. കമന്റ് സെക്ഷനില്‍ ഭൂരിഭാഗവും ഈ പ്രവചനങ്ങള്‍ വിശ്വസിക്കാത്തവരാണ്. ഈ സ്വയം പ്രഖ്യാപിത ടൈം ട്രാവലര്‍ ഭാവിയില്‍ പോയി ഇതെല്ലാം അറിഞ്ഞിട്ട് അടുത്തയാഴ്ചയിലെ ലോട്ടറി നമ്പറുകള്‍ കിട്ടിയില്ലേ എന്ന് ചിലര്‍ കളിയാക്കി.

താന്‍ ഈ വീഡിയോ സേവ് ചെയ്യുകയാണെന്നും. ഏതെങ്കിലും ഒന്ന് സംഭവിച്ചില്ലെങ്കില്‍ കേസുകൊടുക്കുമെന്നും മറ്റൊരാള്‍ കമന്റിട്ടു.

ആണവയുദ്ധം തുടങ്ങിയെങ്കില്‍ ടൈം ട്രാവലര്‍ എങ്ങനെ തിരിച്ചെത്തിയെന്ന് മറ്റൊരു യൂസര്‍ ചോദിച്ചു.