സ്വകാര്യ ടെലികോം സേവനദാതാക്കളില്‍നിന്ന് വലിയ വെല്ലുവിളിയാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബി.എസ്.എന്‍.എല്‍. നേരിടുന്നത്. സ്വകാര്യ കമ്പനികള്‍ റീച്ചാര്‍ജ് പ്ലാനുകള്‍ കുത്തനെ കൂട്ടിയതോടെ ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിനെയായിരുന്നു പ്രതീക്ഷയോടെ നോക്കിയത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൂല്യം നല്‍കുന്ന പല പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍. ഇതിനിടെ അവതരിപ്പിച്ചു. അത്തരമൊരു പ്ലാനുമായി വീണ്ടും എത്തുകയാണ് കമ്പനി.
666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ബി.എസ്.എന്‍.എല്‍. അവതരിപ്പിക്കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്.എം.എസുകളുമാണ് പ്ലാനില്‍ ലഭിക്കുന്നത്. 210 ജി.ബി. ഡാറ്റ ഇതിനൊപ്പം ലഭിക്കും. ദിവസം രണ്ട് ജി.ബി. ഡാറ്റ ഇങ്ങനെ ഉപയോഗിക്കാം.
ഈ റേഞ്ചില്‍ മറ്റ് മുന്‍നിര സ്വകാര്യ സേവനദാതാക്കള്‍ ആരും റീച്ചാര്‍ജ് പ്ലാന്‍ നല്‍കുന്നില്ല എന്നതാണ് ശ്രദ്ധേയം. ജിയോ, വി, എയര്‍ടെല്‍ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശഷം ബി.എസ്.എന്‍.എല്‍. അവതരിപ്പിക്കുന്ന ഏറ്റവും ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളില്‍ ഒന്നാണിത്.
Content Highlights: BSNL's new recharge plan offers 2GB daily data for 105 days at Rs 666
Published: 12 Oct 2024, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented