ഫ്ലോറിഡ: ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണം പത്താംശ്രമത്തില് വിജയിപ്പിച്ച് ഇലോണ്‍ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനി.
നേരത്തേ നടത്തിയ ഒന്‍പത് പരീക്ഷണവിക്ഷേപണങ്ങളും ഭാഗികമായോ പൂര്‍ണമായോ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റാര്‍ഷിപ്പ് പദ്ധതി അനിശ്ചിതത്വം നേരിടുന്നതിനിടെയാണ് ഈ നേട്ടം. വിക്ഷേപണം വിജയിപ്പിച്ച സ്പെയ്സ് എക്സ് എന്‍ജിനീയര്‍മാരെ മസ്ക് പ്രശംസിച്ചു.
ടെക്സസിലെ സ്പെയ്സ് എക്സിന്റെ സ്റ്റാര്‍ബേസില്‍നിന്ന് ചൊവ്വാഴ്ച പ്രാദേശികസമയം വൈകീട്ട് 6.30-നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് ഏതാനും മിനിറ്റിനകം സ്റ്റാര്‍ഷിപ്പിന്റെ ആദ്യഘട്ടമായ സൂപ്പര്‍ ഹെവി റോക്കറ്റ് പേടകത്തില്‍നിന്ന് വേര്‍പെട്ട് മെക്സിക്കന്‍ ഉള്‍ക്കടലില്‍ പതിച്ചു. രണ്ടാംഘട്ടമായ, 'സ്റ്റാര്‍ഷിപ്പ്' പേടകം ബഹിരാകാശത്തെത്തി സ്പെയ്സ് എക്സിന്റെതന്നെ എട്ടോളം ഡമ്മി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിന്യസിച്ച് ഭൂമിയിലേക്കു മടങ്ങി. യന്ത്രക്കൈ ഉപയോഗിച്ചാണ് പേടകം ഭ്രമണപഥത്തിലേക്ക് ഓരോ ഉപഗ്രഹവും വിക്ഷേപിച്ചത്.
സ്റ്റാര്‍ഷിപ്പ് പേടകം ബഹിരാകാശത്തെത്തുന്നതും ഉപഗ്രഹം വിക്ഷേപിക്കുന്നതും ഇതാദ്യമായാണ്. മുന്‍പരീക്ഷണങ്ങളില്‍നിന്ന് വ്യത്യസ്തമായി സൂപ്പര്‍ ഹെവി റോക്കറ്റിനെ ഇത്തവണ മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഇറക്കുകയാണ് ചെയ്തത്. ബഹിരാകാശയാത്രയ്ക്കിടെ എന്‍ജിനുകളിലൊന്ന് പരാജയപ്പെട്ടാല്‍ ബൂസ്റ്റര്‍ എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു ഇത്. നേര?േത്തയുള്ള പരീക്ഷണങ്ങളിലെല്ലാം സൂപ്പര്‍ ഹെവി റോക്കറ്റിനെ വിക്ഷേപണടവറില് തയ്യാറാക്കി വെക്കാറുള്ള കൂറ്റന്‍ യന്ത്രക്കൈ ഉപയോഗിച്ച് തിരിച്ചുപിടിക്കുകയായിരുന്നു പതിവ്.
2026-ഓടുകൂടി ചൊവ്വയില്‍ മനുഷ്യനെ ഇറക്കാനായി സ്പെയ്സ് എക്സ് രൂപകല്പന ചെയ്ത സ്റ്റാര്‍ഷിപ്പിന് 123 മീറ്റര്‍ ഉയരമുണ്ട് (40 നില കെട്ടിടത്തിന്റെ അത്ര).
Content Highlights: SpaceX`s Starship, the world`s largest rocket, successfully launched after multiple failed attempts
Published: 28 Aug 2025, 07:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented