ഷാവോമി മിക്‌സ് ഫോള്‍ഡ് 2 ചൈനയില്‍ അവതരിപ്പിച്ചു; കൂടുതലറിയാം


സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, Z ഫ്‌ളിപ്പ് 4 എന്നീ ഫോള്‍ഡബിള്‍ ഫോണുകളും മോട്ടോറോളയുടെ റേസറും അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഷാവോമിയും രംഗത്തെത്തിയിരിക്കുന്നത്.

Xiaomi mix fold 2 | Photo: Xiaomi

വോമിയുടെ മിക്‌സ് ഫോള്‍ഡ് 2 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, Z ഫ്‌ളിപ്പ് 4 എന്നീ ഫോള്‍ഡബിള്‍ ഫോണുകളും മോട്ടോറോളയുടെ റേസറും അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഷാവോമിയും രംഗത്തെത്തിയിരിക്കുന്നത്.

മടക്കാന്‍ കഴിയുന്ന 8.02 ഇഞ്ച് വലിപ്പമുള്ള വലിയ സാംസങ് ഇക്കോ സ്‌ക്രീന്‍ ആണിതിന്. 2160 x 1914 പിക്‌സല്‍ റസലൂഷനുണ്ട്. ഫോള്‍ഡബിള്‍ സ്‌ക്രീന്‍ മടക്കുമ്പോള്‍ 6.56 ഇഞ്ച് സാംസങ് അമോലെഡ് ഇ5 ഡിസ്‌പ്ലേ ഉപയോഗിക്കാം. ഈ സ്‌ക്രീനിന് 2520x1080 പിക്‌സല്‍ റസലൂഷനുണ്ട്.

രണ്ട് സ്‌ക്രീനുകള്‍ക്കും 1000 nits പരമാവധി ബ്രൈറ്റ്‌നെസ് ഉണ്ട്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. പുറത്തുള്ള ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവുമുണ്ട്. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍ ഒരുക്കിയിരിക്കുന്നത് ഹര്‍മന്‍ കാര്‍ഡണ്‍ ആണ്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനവുമുണ്ട്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രൊസസറില്‍ 12 ജിബി റാം ലഭ്യമാണ്. ഫോള്‍ഡബിള്‍ ഫോണിന് വേണ്ടി ഒരുക്കിയ പ്രത്യേക MIUI പതിപ്പായ MIUI Fold 13 ആണിതിലുള്ളത്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കി തയ്യാറാക്കിയതാണിത്.

ലെയ്ക ബ്രാന്‍ഡിങില്‍ വരുന്ന ട്രിപ്പിള്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്‌സ് സെന്‍സര്‍, 13 എംപി അള്‍ട്ര വൈഡ് ലെന്‍സ്, 8എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്നു. സെല്‍ഫി ക്യാമറയില്‍ 20 എംപി ക്യാമറയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടാവും.

വില

മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഷാവോമി മിക്‌സ് ഫോള്‍ഡ് 2 നുള്ളത്. 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 8999 യുവാന്‍ ആണ് ചൈനയില്‍ വില ഇത് ഇന്ത്യന്‍ രൂപയില്‍ 1,06,400 രൂപ വരും. 512 ജിബി സ്റ്റോറേജ് മോഡലിന് 9999 യുവാന്‍ (1,18,300 രൂപ ), ഒരു ടിബി സ്റ്റോറേജ് വേരിയന്റിന് 11,999 യുവാന്‍ (1,42,000 രൂപ) എന്നിങ്ങനെയാണ് വില.

Content Highlights: xiaomi mix fold 2 foldable smartphone launched in china

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented