പോകോ എം4 പ്രോ 5ജി ചൊവ്വാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചു. പോകോ എം3 പ്രോ 5ജിയുടെ പിന്‍ഗാമിയായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഒക്ടാകോര്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 810 പ്രൊസസറാണ് ഇതിന് ശക്തിപകരുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 90 ഹെര്‍ട്സ് ഡിസ്പ്ലേ, 50 എംപി പ്രൈമറി ക്യാമറ, 8 ജിബി വരെ റാം, ഇന്റേണല്‍ സ്റ്റോറേജ് പ്രയോജനപ്പെടുത്തി റാം ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന ടര്‍ബോ റാം ഫീച്ചര്‍ എന്നിവയും ഇതിലുണ്ട്.
വിലയും മറ്റ് വിവരങ്ങളും
പോകോ എം4 പ്രോ 5ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 14999 രൂപയാണ് വില. ആറ് ജിബി റാം +128 ജിബി സ്റ്റോറേജ് പതിപ്പിന് 16999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 18999 രൂപയുമാണ് വില.
കൂള്‍ ബ്ലൂ, പോകോ യെല്ലോ, പവര്‍ ബ്ലാക്ക് നിറങ്ങളില്‍ ഇത് വിപണിയിലെത്തും. ഫെബ്രുവരി 22 മുതല്‍ ഇത് ഫ്ളിപ്കാര്‍ട്ടില്‍ വില്പനയ്ക്കെത്തും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ യൂറോപ്പിലാണ് പോകോ എം4 പ്രോ 5ജി ആദ്യം അവതരിപ്പിച്ചത്.
സവിശേഷതകള്‍
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ആണ് പോകോ എം4 പ്രോ 5ജിയിലുള്ളത്. 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയില്‍ പഞ്ച് ഹോള്‍ ക്യാമറ നല്കിയിരിക്കുന്നു. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീന്‍ ആണിത്. ഒക്ടാകോര്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 810 പ്രൊസസറാണ് ഇതിന് ശക്തിപകരുന്നത്.
ഇതിന്റെ ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 50എംപി മെഗാപിക്സല്‍ പ്രൈമറി ക്യാമറയും എട്ട് എംപി അള്‍ട്ര വൈഡ് ക്യാമറയും ഉള്‍പ്പെടുന്നു. പ്രൈമറി ക്യാമറയ്ക്ക് എഫ്1.8 അപ്പേര്‍ച്ചറുണ്ട്. 16 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നത്.
5ജി, യുഎഫ്എസ് 2.2 സ്റ്റോറേജ്, 1 ടിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം. സൈഡ് മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, യുഎസ്ബി ടൈപ്പ് സി, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയും ഫോണിനുണ്ട്.
Content Highlights: Poco M4 Pro 5G With MediaTek Dimensity 810 SoC
Published: 15 Feb 2022, 10:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented