ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്തെ വലിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വാവേ. മൂന്നായി മടക്കാന്‍ സാധിക്കുന്ന 'ട്രൈ ഫോള്‍ഡ്' സ്മാര്‍ട്‌ഫോണ്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൂന്നായി മടക്കുന്ന സ്‌ക്രീന്‍ നിവര്‍ത്തുന്നതോടെ അത് ടാബ് ലെറ്റിന് തുല്യമായ വലിപ്പമുള്ള സ്‌ക്രീന്‍ ആയി മാറും. വിപണിയിലുള്ള ടാബ് ലെറ്റുകളോട് മത്സരിക്കാനാകും വിധമായിരിക്കും ഇത് ഒരുക്കുക. 

To advertise here,

ഈ വര്‍ഷം അവസാനത്തോടെ ട്രൈഫോള്‍ഡ് സ്മാര്‍ട് ഫോണ്‍ പുറത്തിറക്കാനാണ് വാവേയുടെ പദ്ധതിയെന്നാണ് ടിപ്പ്സ്റ്ററായ ഫിക്‌സഡ് ഫോക്കസ് ഡിജിറ്റല്‍ ഒരു വെയ്‌ബോ പോസ്റ്റില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ലോകത്ത് ആദ്യമായി പുറത്തിറങ്ങുന്ന ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇത്.
വലിയ വിലയില്‍ പുറത്തിറങ്ങുന്ന ഫോണ്‍ പരിമിതമായിമാത്രമായിരിക്കും വിപണിയിലെത്താന്‍ സാധ്യത. 

സവിശേഷതകള്‍

10 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ആയിരിക്കും ഇതിന്. രണ്ട് ഹിഞ്ച് സംവിധാനങ്ങളുണ്ടാവും. ഇതുവഴി സ്‌ക്രീന്‍ മൂന്ന് ഭാഗങ്ങളായി മടക്കാനാവും. എന്നാല്‍ ഏത് രീതിയിലായിരിക്കും ഈ സ്‌ക്രീന്‍ മടക്കുക എന്ന് വ്യക്തമല്ല. 

വാവേ പോക്കറ്റ് 2 എന്ന ക്ലാംഷെല്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ആണ് കമ്പനി വിപണിയിലെത്തിച്ച പുതിയ ഫോള്‍ഡബിള്‍ ഫോണ്‍. ഫെബ്രുവരിയില്‍ ചൈനീസ് വിപണിയിലാണ് ഇത് അവതരിപ്പിച്ചത്. കിരിന്‍ 9000 ചിപ്പ്‌സെര്‌റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 6.94 ഇഞ്ച് എല്‍ടിപിഒ ഒഎല്‍ഇഡി മെയിന്‍ സ്‌ക്രീന്‍ ആണുള്ളത്. 50 എംപി ക്വാഡ് ക്യാമറയും ഇതിനുണ്ട്.