ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വാവേ പ്യുറ 70 അള്‍ട്ര, പ്യുറ 70 പ്രോ+ സ്മാര്‍ട്‌ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. പ്യുറ ബ്രാന്‍ഡിലുള്ള ആദ്യ സ്മാര്‍ട്‌ഫോണുകളാണിത്. ഹാര്‍മണി ഒഎസ് 4.2 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 16 ജിബി റാമും 1 ടിബിവരെ സ്‌റ്റോറേജുമുണ്ട്. 6.8 ഇഞ്ച് ഒഎല്‍ഇഡി എല്‍ടിപിഒ ഡിസ്‌പ്ലേ പാനലുകളാണ് ഈ ഫോണുകള്‍ക്ക്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 50 എംപി പ്രധാന ക്യാമറയുള്ള ട്രിപ്പിള്‍ ക്യാമറ സംവിധാനമാണിതിന്. 100 വാട്ട് ഫാസ്റ്റ് ചാര്‍ജിങും ലഭ്യമാണ്. 5200 എംഎഎച്ച് ബാറ്ററിയാണ് പ്യൂറ 70 അള്‍ട്രായില്‍, പ്യുറ70 പ്രോയില്‍ 5050 എംഎഎച്ച് ബാറ്ററിയാണ്. 

To advertise here,

വാവേ പ്യുറ 70 അള്‍ട്ര 

  • 16ജിബി+512 ജിബി - 9999 യുവാന്‍ (1,15,000 രൂപയോളം)
  • 16 ജിബി-1ടിബി - 10,999 യുവാന്‍ (1,26,800 രൂപയോളം)

പച്ച, ബ്രൗണ്‍, വെള്ള, കറുപ്പ് എന്നീ കളര്‍ ഓപ്ഷനുകളാണ് ഇതിന്

വാവേ പ്യുറ 70 പ്രോ+

  • 16ജിബി+512 ജിബി - 7999 യുവാന്‍ (92,000 രൂപയോളം)
  • 16 ജിബി-1ടിബി - 8,999 യുവാന്‍ (1,03,000 രൂപയോളം)

വെള്ളി, കറുപ്പ്, വെള്ള നിറങ്ങളില്‍ വിപണിയിലെത്തും. 

വാവേ പ്യുറ 70 അള്‍ട്ര, പ്യുറ 70 പ്രോ+ സവിശേഷതകള്‍

ആന്‍ഡ്രോയിഡിന് പകരം വാവേ വികസിപ്പിച്ച ഹാര്‍മണി 4.2 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ആണിത്
6.8 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് (1260 x 2844  പിക്‌സല്‍) ഒഎല്‍ഇഡി എല്‍ടിപിഒ ഡിസ്‌പ്ലേ
120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റുണ്ട്, 1440 ഹെര്‍ട്‌സ് ഹൈ ഫ്രീക്വന്‍സി പിഡബ്ല്യൂഎം ഡിമ്മിങ്, 300 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റ്, 460 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി എന്നിവയുള്ള സ്‌ക്രീന്‍ ആണിത്. കുന്‍ലുന്‍ ഗ്ലാസ് സംരക്ഷണവുമുണ്ട്. 

ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ ചിപ്പ് സെറ്റിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കിരിന്‍ 9010 പ്രൊസസര്‍ ചിപ്പ് ആണിതെന്നാണ് കരുതുന്നത്. 

16 ജിബി റാമില്‍ 512 ജിബി, 1 ടിബി സ്‌റ്റോറേജ് ഓപ്‌ഷനുകള്‍ ഫോണിനുണ്ട്. മെമ്മറികാര്‍ഡ് ഇടാന്‍ സാധിക്കില്ല. 

വാവേ പ്യുറ 70 അള്‍ട്രയിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി പ്രൈമറി സെന്‍സര്‍, 40 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 50 എംപി മാക്രോ ടെലിഫോട്ടോ സെന്‍സര്‍ എന്നിവയുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഓട്ടോഫോക്കസ് സംവിധാനങ്ങളുണ്ട്. 

വാവേ പ്യുറ 70 പ്രോ പ്ലസിലെ ട്രിപ്പിള്‍ ക്യാമറയില്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 എംപി സെന്‍സര്‍, 12.5 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 48 എംപി മാക്രോ ടെലിഫോട്ടോ ക്യാമറ എന്നിവയാണുള്ളത്. രണ്ട് ഫോണുകളിലും സെല്‍ഫിയ്ക്കായി 13 എംപി സെന്‍സര്‍ നല്‍കിയിരിക്കുന്നു. 

ഐപി 68 റേറ്റിങ് ഫോണുകള്‍ക്കുണ്ട്. ഉപഗ്രഹ കണക്ടിവിറ്റിയിലൂടെ കോള്‍ ചെയ്യാനും സന്ദേശങ്ങളയക്കാനും സാധിക്കുന്ന ഡ്യുവല്‍ സാറ്റലൈറ്റ് കണക്ടിവിറ്റി രണ്ട് ഫോണുകള്‍ക്കുമുണ്ട്. 

5200 എംഎഎച്ച് ബാറ്ററിയാണ് പ്യൂറ 70 അള്‍ട്രായില്‍, പ്യുറ70 പ്രോയില്‍ 5050 എംഎഎച്ച് ബാറ്ററിയാണ്. ഇതില്‍ 100 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങ്, 18 വാട്ട് വയേര്‍ഡ് റിവേഴ്‌സ് ചാര്‍ജിങ് എന്നിവ പിന്തുണയ്ക്കും. ഇതോടൊപ്പം 80 വാട്ട് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങും, 20 വാട്ട് വയര്‍ലെസ് റിവേഴ്‌സ് ചാര്‍ജിങും ലഭ്യമാണ്.