നാല് സ്മാർട്ഫോണുകളും ഒരു ടാബ്ലെറ്റും നിരവധി പുതിയ ഉത്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് ടെക്ക് ഭീമനായ ഷാവോമി. അടുത്തിടെ ക്യുലെഡ് എക്സ് പ്രോ 75 എന്ന പേരിൽ പുതിയ ടിവി സീരീസും കമ്പനി അവതിരിപ്പിച്ചിരുന്നു. ഇത് കൂടാതെ, കമ്പനി പുതിയ കംപ്യൂട്ടിങ് ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഒരു കമ്പനി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ അത് ലാപ്ടോപ് തന്നെ ആയിരിക്കണം എന്നില്ല, ചിലപ്പോൾ മറ്റൊരു ടാബ് ലെറ്റും ആയിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ലാപ്ടോപ്പുകൾ വിൽക്കുന്നത് ഷാവോമി പൂർണമായി അവസാനിപ്പിച്ചത്. ഈ വിഭാഗത്തിലെ കടുത്ത മത്സരവും മതിയായ ലാഭമില്ലാത്തതുമാകാം ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.

ലാപ്ടോപ്പുകളുടെ കാര്യത്തിൽ മുൻകാലങ്ങളിൽ കമ്പനി എപ്പോഴും മികച്ച ഉൽപ്പന്നങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഇതിനകം തന്നെ നിരവധി ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ ലാപ്ടോപ്പ് പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെങ്കിൽ, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഷവോമിക്ക് എന്തെങ്കിലും രസകരമായ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുമോ എന്നതിലാണ് കാര്യം.

അതേസമയം, ലാപ്ടോപ്പിന് പകരം ടാബ്ലെറ്റ് ആയിരിക്കാം കമ്പനി അവതരിപ്പിക്കുകയെന്നാണ് അനുമാനം. കാരണം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ലാപ്ടോപ്പ് വിൽപന അവസാനിപ്പിക്കാൻ കമ്പനിയെ നിർബന്ധിതമാക്കിയ സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. മാത്രവുമല്ല ലാപ്ടോപ്പുകൾക്ക് പതിവിൽ കവിഞ്ഞ പ്രാമുഖ്യവും നിലവിലില്ല