കൊച്ചി: സോണി ഇസഡ് വി-ഇ10 ക്യാമറയുടെ രണ്ടാം തലമുറ മോഡലായ ഇസഡ് വി-ഇ10 II അവതരിപ്പിച്ചു. വ്ളോഗര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും അനുയോജ്യമായ നിരവധി സവിശേഷതകളും അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാണ് സോണിയുടെ ഇസഡ് വി സീരീസിലെ ഏറ്റവും പുതിയ എപിഎസ്-സി ക്യാമറ പുറത്തിറക്കിയിരിക്കുന്നത്.
ക്രിയേറ്റീവ് ലുക്ക്, പ്രൊഡക്റ്റ് ഷോക്കേസ് സെറ്റിംഗ്, ബാക്ക്ഗ്രൗണ്ട് ഡീഫോക്കസ് ഫംഗ്ഷന്‍, വേരി-ആംഗിള്‍ ഫ്ളിപ്പ് സ്‌ക്രീന്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് ഇതിലുള്ളത്.
അപ്ഗ്രേഡഡ് 26 മെഗാപിക്സല്‍ എക്സ്മോര്‍ ആര്‍ സിമോസ് സെന്‍സര്‍, സോണിയുടെ ഏറ്റവും പുതിയ ബിയോന്‍സ് എക്സ്ആര്‍ ഇമേജ് പ്രോസസിങ് എഞ്ചിന്‍, മികച്ച ഓട്ടോഫോക്കസ്, വീഡിയോ ക്യാപ്ചറിങ് എന്നിവ ഇസഡ് വി-ഇ10 II ക്യാമറയുടെ പ്രത്യേകതകളാണ്. 377 ഗ്രാം മാത്രമാണ് ഈ ക്യാമറയുടെ ഭാരം. ഫേസ് പ്രയോരിറ്റി ഓട്ടോ എക്സ്പോഷര്‍, സോഫ്റ്റ് സ്‌കിന്‍ ഇഫക്റ്റ്, ഓണ്‍ബോര്‍ഡ് 3 -ക്യാപ്സ്യൂള്‍ മൈക്രോഫോണ്‍ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.
ഇസഡ് വി-ഇ10 II ക്യാമറയും ഇപിഇസഡ് 16-50 എംഎം ലെന്‍സ് കിറ്റും സോണി സെന്ററുകള്‍, ആല്‍ഫാ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകള്‍, www.shopatsc.com, ഇലക്ടോണിക് സ്റ്റോറുകള്‍, ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഇസഡ് വി-ഇ10എം2 മോഡല്‍ ബോഡിക്ക് 94,990 രൂപയാണ് വില. ഇസഡ് വി-ഇ10എം2കെ ബോഡിയുടേയും 16-50 എംഎം പവര്‍ സൂം ലെന്‍സായ എസ്ഇഎല്‍പി 16502 ന്റെ വിലയും ലഭിക്കുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും.
പ്രത്യേക ഓഫറിന്റെ ഭാഗമായി 3 വര്‍ഷത്തെ വാറന്റി, കോംപ്ലിമെന്ററി എസ്ഡി കാര്‍ഡ്, ക്യാരി ബാഗ്, ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകള്‍ ഉള്‍പ്പടെയുള്ള അധിക ആനുകൂല്യങ്ങളും സോണി പുതിയ ക്യാമറക്കൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.
Content Highlights: Sony India ZV-E10 II vlogging camera details.
Published: 31 Aug 2024, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented