കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ സോണി ഇന്ത്യ ജനപ്രിയമായ ആൽഫാ 7ആർ സീരീസിലെ ഏറ്റവും പുതിയ മോഡലായ ആൽഫാ 7ആർ VI വിപണിയിൽ അവതരിപ്പിച്ചു. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും ഫിലിം മേക്കർമാർക്കും മികച്ച ദൃശ്യമികവും അതിവേഗ പ്രവർത്തനക്ഷമതയും നൽകുന്ന രീതിയിലാണ് ഈ ഫുൾ-ഫ്രെയിം മിറർലെസ് ക്യാമറ രൂപകല്പന ചെയ്തിരിക്കുന്നത്. ക്യാമറയോടൊപ്പം പ്രൊഫഷണൽ ഓഡിയോ റെക്കോർഡിങ്ങിനായി എക്സ്എൽആർ-എ4 എക്സ്എൽആർ അഡാപ്റ്ററും സോണി വിപണിയിലെത്തിച്ചിട്ടുണ്ട്.
ക്യാമറയിൽ ഏകദേശം 66.8 മെഗാപിക്സൽ ബാക്ക്-ഇലുമിനേറ്റഡ് ഫുള്ളി സ്റ്റാക്ക്ഡ് എക്സ്മോർ ആർഎസ് സിഎംഒഎസ് സെൻസറും സോണിയുടെ ഏറ്റവും പുതിയ ബയോൺസ് എക്സ്ആർ ഇമേജ് പ്രൊസസിങ് എൻജിനുമാണുള്ളത്. ഇത് 16 സ്റ്റോപ്സ് വരെയുള്ള ഡയനാമിക് റേഞ്ച് ഉറപ്പാക്കുന്നു.
ഇന്റഗ്രേറ്റഡ് എ.ഐ പ്രൊസസിങ് യൂണിറ്റ് ഉള്ളതിനാൽ മനുഷ്യരുടെ ശരീരഘടന തിരിച്ചറിഞ്ഞ് ട്രാക്ക് ചെയ്യാനും വേഗത്തിൽ ചലിക്കുന്ന കായികരംഗങ്ങൾ പോലുള്ളവ കൃത്യമായ ഫോക്കസോടെ പകർത്താനും ഇതിനു സാധിക്കും.
മുൻ മോഡലുകളെക്കാൾ 5.6 മടങ്ങ് വേഗതയേറിയ സെൻസർ റീഡ്ഔട്ട് ഉള്ളതിനാൽ ബ്ലാക്ക്ഔട്ട് ഇല്ലാതെ സെക്കൻഡിൽ 30 ഫ്രെയിമുകൾ വരെ വേഗതയിൽ തുടർച്ചയായി ചിത്രങ്ങൾ പകർത്താം.
5-ആക്സിസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ വഴി കൈകൾ ചലിച്ചാലും ചിത്രങ്ങൾ മങ്ങാതെ വ്യക്തതയോടെ ലഭിക്കും.
8കെ 30പി റേറ്റിലും ക്രോപ്പ് ചെയ്യാതെ ഫുൾ ഫ്രെയിമിൽ 4കെ 60പി, 120പി റേറ്റിലും വീഡിയോകൾ റെക്കോഡ് ചെയ്യാം. മികച്ച ഹീറ്റ് മാനേജ്മെന്റ ് സംവിധാനം ഉള്ളതിനാൽ തടസ്സമില്ലാതെ 120 മിനിറ്റ് വരെ 8കെ വീഡിയോകൾ ചിത്രീകരിക്കാൻ സാധിക്കും.
പുതിയ ഉയർന്ന ശേഷിയുള്ള എൻപി-എസ്എ100 ബാറ്ററി വഴി എൽ.സി.ഡി മോണിറ്റർ വഴി 710 ചിത്രങ്ങളും വ്യൂഫൈൻഡർ വഴി 600 ചിത്രങ്ങളും വരെ ഒറ്റ ചാർജിൽ എടുക്കാം. 4-ആക്സിസ് മൾട്ടി-ആംഗിൾ എൽ.സി.ഡി മോണിറ്ററാണ് ഇതിലുള്ളത്.
എ.ഐ നിർമിത ചിത്രങ്ങളിൽനിന്ന് യഥാർഥ ചിത്രങ്ങളെ തിരിച്ചറിയാൻ സോണിയുടെ 'ക്യാമറ ഓഥന്റിസിറ്റി സൊല്യൂഷൻ' ഇതിൽ ലഭ്യമാണ്.
2026 ജൂലൈ 3 മുതൽ സോണി സെന്ററുകൾ, ഷോപ്പറ്റ്‌എസ്‌സി.കോം, ആമസോൺ എന്നിവയിലൂടെ ക്യാമറ ലഭ്യമാകും.
പരിമിത കാലയളവിലേക്കുള്ള പ്രത്യേക ഓഫറിന്റെ ഭാഗമായി ക്യാമറ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10,490 രൂപ വിലവരുന്ന ഒരു എൻപി-എസ്എ100 ബാറ്ററി സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ ആൽഫാ കമ്യൂണിറ്റിയിൽ ക്യാമറ രജിസ്റ്റർ ചെയ്യുന്നതിലൂടെ 3 വർഷത്തെ വാറന്റിയും (2 വർഷത്തെ സ്റ്റാൻഡേർഡ് + 1 വർഷത്തെ അധിക വാറന്റി) മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് നേടാം.
Content Highlights: Sony India has officially launched the Alpha 7R VI, a high-end full-frame mirrorless camera equipped with a 66.8 MP sensor, AI-driven tracking, and 8K video recording, along with an introductory free battery offer for early buyers.
Published: 04 Jul 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented