
സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകളായ ഗാലക്‌സി വാച്ച് അൾട്ര 2, ഗാലക്‌സി വാച്ച് 9 എന്നിവ അവതരിപ്പിച്ചു. ജൂലായ് 22-ന് നടന്ന ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റിൽവെച്ചാണ് പുതിയ വാച്ചുകൾ അവതരിപ്പിച്ചത്. മികച്ച പ്രവർത്തനക്ഷമതയും കൃത്യമായ ജിപിഎസ് ട്രാക്കിംഗും നൽകുന്ന ക്വാൽകോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ വെയർ എലൈറ്റ് പ്ലാറ്റ്ഫോം, കൂടുതൽ ബ്രൈറ്റ്നെസുള്ള ഡിസ്പ്ലേ, എഐ അധിഷ്ഠിതമായ ഹെൽത്ത് മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവയാണ് ഈ പുതിയ മോഡലുകളുടെ പ്രധാന ആകർഷണങ്ങൾ.
ഗാലക്‌സി വാച്ച് അൾട്രാ 2-ന്റെ സവിശേഷതകൾ:
സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നവരെയും കായികതാരങ്ങളെയും ലക്ഷ്യമിട്ടാണ് ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. സാംസങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്മാർട്ട് വാച്ച് ബാറ്ററിയാണിതിൽ. മുൻ അൾട്ര മോഡലിനേക്കാൾ 35% വർധനവോടെ 800mAh ബാറ്ററി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള ഡിസ്പ്ലേയാണിതിന്. ടൈറ്റാനിയം ഉപയോഗിച്ചാണ് വാച്ച് നിർമിച്ചിരിക്കുന്നതെങ്കിലും ഇന്റേണൽ റീഡിസൈനിലൂടെ മുൻ പതിപ്പിനേക്കാൾ 12% കനം കുറയ്ക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. കൂടുതൽ മൃദുവായ സ്ട്രാപ്പുകളാണ് ഇതിന് നൽകിയിരിക്കുന്നത്.
ഫിറ്റ്‌നസ് പ്രേമികൾക്കായി എലിവേഷൻ, ക്ലൈംബിംഗ് തുടങ്ങിയവ ട്രാക്ക് ചെയ്യുന്ന പ്രത്യേക 'ട്രെയിൽ റൺ മോഡ്', ശരീരഭാരത്തിന് ആനുപാതികമായി വിയർപ്പിലൂടെയുണ്ടാകുന്ന ജലനഷ്ടം കണക്കാക്കി നിർദ്ദേശങ്ങൾ നൽകുന്ന 'ന്യൂട്രീഷൻ അലർട്ട്' എന്നിവ ഇതിലുണ്ട്. കൂടാതെ IP69K, 10ATM, EN13319 എന്നീ സർട്ടിഫിക്കേഷനുകളോടെ ഡൈവിംഗ് സംബന്ധിച്ച വിവരങ്ങൾ (ആഴം, സമയം, വെള്ളത്തിലെ താപനില എന്നിവ) തനിയെ ട്രാക്ക് ചെയ്യാനും ഈ വാച്ചിനാകും. ഇതിനായി ഡൈവിംഗ് ഉപകരണ ബ്രാൻഡായ മാറെസുമായി (Mares) ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ ഡൈവിംഗ് ആപ്പ് ഈ വർഷം അവസാനത്തോടെ ലഭ്യമാകും.
ഗാലക്‌സി വാച്ച് 9-ന്റെ സവിശേഷതകൾ:
ദൈനംദിന ആരോഗ്യപരമായ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന സാധാരണക്കാർക്കായാണ് ഗാലക്‌സി വാച്ച് 9 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാരം കുറഞ്ഞ ആകർഷകമായ ഡിസൈൻ, 3,000 നിറ്റ്സ് ബ്രൈറ്റ്നെസ്സുള്ള ഡിസ്പ്ലേ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഇരു മോഡലുകളിലും സാംസങ്ങിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഹെൽത്ത് മോണിറ്ററിങ് സേവനങ്ങൾ സേവനങ്ങൾ ലഭ്യമാണ്.
Content Highlights: Samsung has officially launched the Galaxy Watch Ultra 2 and Galaxy Watch 9 at Galaxy Unpacked 2026, featuring Qualcomm's Snapdragon Wear Elite platform, AI-driven health tracking, and an upgraded 800mAh battery on the Ultra model.
Published: 22 Jul 2026, 07:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented