ന്യൂഡൽഹി: ആഗസ്റ്റ് 6, 7 തീയതികളിൽ ഇന്ത്യൻ സമുദ്രത്തിൽ വൻതോതിലുള്ള യാത്രാ നിയന്ത്രണങ്ങൾ (NOTAM) ഇന്ത്യ ഏർപ്പെടുത്തിയതോടെ, രാജ്യം അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ICBM) അഗ്‌നി-6 (സൂര്യ) യുടെ പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്ന് ആരംഭിച്ച് ഇന്ത്യൻ സമുദ്രത്തിലേക്ക് ഏകദേശം 2,530 കിലോമീറ്റർ നീളുന്ന പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ രണ്ട് ദിവസങ്ങളിൽ പ്രസ്തുത സമുദ്രപരിധിയിൽ കപ്പലുകൾക്കും ഈ മേഖലയിലൂടെ വിമാനങ്ങൾക്കും പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ പരീക്ഷണങ്ങളേക്കാൾ വലിയൊരു പ്രദേശം ഇതിനായി മാറ്റിവെച്ചത് ഇതൊരു സുപ്രധാന മിസൈൽ പരീക്ഷണമാണെന്ന നിഗമനത്തിലേക്ക് വിദഗ്ധരെ എത്തിക്കുന്നു.
10,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതെന്ന് പ്രതീക്ഷിക്കുന്ന അഗ്‌നി-6 സാങ്കേതികമായി സജ്ജമാണെന്ന് മുൻ ഡി.ആർ.ഡി.ഒ ചെയർമാൻ സമീർ വി. കാമത്ത് നേരത്തെ അറിയിച്ചിരുന്നു. അതും ഇപ്പോഴത്തെ തയ്യാറെടുപ്പുകളും ഈ മിസൈലിന്റെ പരീക്ഷണമെന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. . ഒരേസമയം ഒന്നിലധികം ആണവ പോർമുനകൾ വിവിധ ലക്ഷ്യങ്ങളിലേക്ക് അയക്കാൻ കഴിയുന്ന സാങ്കേതികവിദ്യയും ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും ഇതിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ സമുദ്ര മേഖലയിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഈ പരീക്ഷണം സഹായിക്കും. ഭൂഖണ്ഡാന്തര മിസൈൽ ശേഷി കൈവരിക്കുന്നതോടെ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും അംഗമാകും.
ഇന്ത്യയുടെ ഈ നീക്കത്തെ അയൽരാജ്യങ്ങളായ പാകിസ്താനും ചൈനയും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയുടെ ഈ കുതിച്ചുചാട്ടം മേഖലയിലെ ശാക്തിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതിരോധ നിരീക്ഷകർ കരുതുന്നു. അഗ്‌നി-6 പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ, പ്രാദേശിക പ്രതിരോധത്തിൽ നിന്ന് ആഗോളതലത്തിൽ ആണവാക്രമണ ശേഷിയുള്ള ഒരു വൻശക്തിയായി ഇന്ത്യ മാറും.
Content Highlights: India issues NOTAM for potential Agni-6 ICBM test on August 6-7., The missile is expected to have a range exceeding 10,000 km., Features MIRV technology for multiple nuclear warhead deployment., Strategic move to join the elite global ICBM-capable nations., Significantly shifts the regional power balance against China and Pakistan.
Published: 06 Aug 2026, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented