ന്യൂയോർക്ക്: യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം സമ്മാനത്തുക 1033 കോടി രൂപയായെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനം വർധന. സിംഗിൾസ് മത്സരജേതാക്കൾക്ക് ഇത്തവണ 52 കോടി രൂപ ലഭിക്കും. കഴിഞ്ഞവർഷം 47.85 കോടി രൂപയാണ് നൽകിയത്. ഓഗസ്റ്റ് 30 മുതലാണ് ഇത്തവണത്തെ യു.എസ്. ഓപ്പൺ ആരംഭിക്കുന്നത്. മിക്സഡ് ഡബിൾസ് മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും.
സിംഗിൾസിലെ റണ്ണറപ്പിന് 26.79 കോടി രൂപയാണ് ഇത്തവണ ലഭിക്കുന്നത്. ആദ്യറൗണ്ടിൽത്തന്നെ പുറത്താകുന്ന കളിക്കാരന് 1.33 കോടിയാണ് കിട്ടുന്നത്. ഡബിൾസ് വിജയികൾക്ക് 9.57 കോടിരൂപയാണ് സമ്മാനത്തുക. ഗ്രാൻസ്ലാമുകളിൽ ഏറ്റവുംകൂടുതൽ സമ്മാനത്തുക നൽകുന്നത് യു.എസ്. ഓപ്പണിലാണ്.
മിക്‌സഡ് ഡബിൾസിൽ സെറീന വില്യംസ്-അൽക്കരാസ് സഖ്യം
നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ടെന്നീസിലേക്ക് മടങ്ങിയെത്തിയ സെറീന വില്യംസ് യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ സ്പാനിഷ് താരം കാർലോസ് അൽക്കാരസിനൊപ്പം മത്സരിക്കും. വൈൽഡ് കാർഡ് വഴിയാണ് സഖ്യം മത്സരിക്കുന്നത്. അൽക്കാരസ് യു.എസ് ഓപ്പൺ പുരുഷ സിംഗിൾസിലെ നിലവിലെ ചാമ്പ്യനാണ്.
വനിതാ വിഭാഗത്തിൽ 23 ഗ്രാൻസ്ലാം നേടിയിട്ടുള്ള യു.എസ് താരം സെറീന 2022-നുശേഷം ആദ്യമായിട്ടാണ് യു.എസ് ഓപ്പൺ കളിക്കാനിറങ്ങുന്നത്. ആറുവട്ടം സിംഗിൾസ് കിരീടം നേടിയിട്ടുള്ള താരം 1998-ൽ മാക്‌സ് മിർണിക്കൊപ്പം മിക്‌സഡ് ഡബിൾസിലും കപ്പുയർത്തിയിട്ടുണ്ട്.
വനിതാവിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരം ആര്യാന സബലേങ്ക പുരുഷവിഭാഗത്തിലെ മുൻ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനൊപ്പം മിക്‌സഡ് ഡബിൾസിൽ കളിക്കും.
സിംഗിൾസ് വിജയികൾക്കുള്ള സമ്മാനത്തുക
യുഎസ് ഓപ്പൺ - 52 കോടി
വിംബിൾഡൺ - 46.89 കോടി
ഫ്രഞ്ച് ഓപ്പൺ - 31.58 കോടി
ഓസ്‌ട്രേലിയൻ ഓപ്പൺ - 27.75 കോടി
Content Highlights: Total US Open prize money increased by 20 percent to Rs 1,033 crore., Singles tournament winners will receive a prize of Rs 52 crore., Serena Williams returns after a four-year break to play mixed doubles with Carlos Alcaraz., Aryna Sabalenka and Novak Djokovic are paired together for mixed doubles.
Published: 24 Aug 2026, 09:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented