ആംസ്റ്റൽവീൻ (നെതർലൻഡ്‌സ്): വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് തോൽവി.

To advertise here,

പൂൾ ഇ.യിലെ ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ നെതർലൻഡ്‌സാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആതിഥേയർക്കായി യിബ്ബി ജാൻസൺ (2), ഫെഡറിക് മാറ്റ്‌ല (38) എന്നിവരാണ് ഗോൾ നേടിയത്.

പൂളിലെ മറ്റൊരു മത്സരത്തിൽ ചൈനയും ഓസ്‌ട്രേലിയയും സമനിലയിൽ പിരിഞ്ഞു.(1-1). ഞായറാഴ്ച ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. പൂളിലെ ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിൽ കടക്കും. ഓസ്‌ട്രേലിയയെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിസാധ്യതയുണ്ട്.