ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ബെലാറസിന്റെ ലോക രണ്ടാം നമ്പര്‍ താരം ആര്യന സബലേങ്കയ്ക്ക്. തുടര്‍ച്ചയായ രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ (2023, 2024) സ്വന്തമാക്കിയ ശേഷമാണ് താരം ഇപ്പോള്‍ യുഎസ് ഓപ്പണിലും കിരീടമണിഞ്ഞിരിക്കുന്നത്. വാശിയേറിയ പോരാട്ടത്തില്‍ യുഎസിന്റെ ജെസീക്ക പെഗുലയെ ട്രൈബ്രേക്കറ്റിലേക്കു നീണ്ട രണ്ടു സെറ്റുകള്‍ക്ക് (7-5, 7-5) കീഴടക്കിയാണ് സബലേങ്ക തന്റെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്.

To advertise here,

കഴിഞ്ഞ തവണ ഫൈനലില്‍ യുഎസിന്റെ കൊക്കോ ഗാഫിനോട് നേരിയ വ്യത്യാസത്തില്‍ നഷ്ടമായ കിരീടം പക്ഷേ ഇത്തവണ മറ്റൊരു യുഎസ് താരത്തെ തന്നെ കീഴടക്കി സബലേങ്ക സ്വന്തമാക്കുകയായിരുന്നു. അതേസമയം തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലിനിറങ്ങി. പെഗുല, സബലേങ്കയ്ക്ക് കാര്യങ്ങള്‍ കടുപ്പമാക്കി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക്കിനെയും സെമിയില്‍ കരോലിന മുച്ചോവയേയും കീഴടക്കി കലാശപ്പോരിനിറങ്ങിയ പെഗുല, സബലേങ്കയ്ക്ക് യഥാര്‍ഥത്തില്‍ വെല്ലുവിളിയായിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടുന്ന ഒമ്പതാമത്തെ താരമാണ് സബലേങ്ക. 

2024 - ആര്യന സബലേങ്ക (ബെലാറസ്)
2023 - കൊക്കോ ഗാഫ് (യുഎസ്എ)
2022 - ഇഗ സ്വിയാറ്റെക്ക് (പോളണ്ട്)
2021 - എമ്മ റാഡുക്കാനു (ബ്രിട്ടണ്‍)
2020 - നവോമി ഒസാക്ക (ജപ്പാന്‍)
2019 - ബിയാന്‍ക ആന്‍ഡ്രീസു (കാനഡ)
2018 - നവോമി ഒസാക്ക (ജപ്പാന്‍)
2017 - സ്ലൊവാനെ സ്റ്റീഫന്‍സ് (യുഎസ്എ)
2016 - ആഞ്ജലിക് കെര്‍ബര്‍ (ജര്‍മനി)
2015 - ഫ്‌ളാവിയ പെന്നെറ്റ (ഇറ്റലി)