
ചെന്നൈ: മഹാബലിപുരത്തെ കടല്‍ക്കരയില്‍ മാത്രമല്ല, കടലിനടിയിലും ചെസിന്റെ ആവേശം. സ്‌ക്യൂബ ഡൈവിങ് പരിശീലകന്‍ അരവിന്ദ് തരുണ്‍ശ്രീയും സംഘവുമാണ് കടലില്‍ 60 അടി താഴ്ചയില്‍ ചെസ് കളിച്ചത്.
സ്‌ക്യൂബ ഡൈവിങ്ങിന്റെ ഉടയാടകള്‍ക്കു പകരം മുണ്ടും വേഷ്ടിയും ധരിച്ചെത്തിയ അരവിന്ദ് ചെസ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നമായ തമ്പിയുടെ മുഖംമൂടിയണിഞ്ഞാണ് കടലിനടിയിലേക്ക് ഊളിയിട്ടത്. ശ്വസനോപകരണങ്ങളുമേന്തി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന ആറംഗസംഘം കൂട്ടിനുണ്ടായിരുന്നു. മഹാബലിപുരത്തിനടുത്ത് നീലാങ്കരയിലെ കാരമ്പാക്കത്തെ കടലിലായിരുന്നു പരിപാടി.
കടലിനടിയിലെ കളിക്കുവേണ്ടി വെള്ളത്തില്‍ പൊങ്ങിപ്പോകാത്ത പ്രത്യേകതരം ചെസ് ബോര്‍ഡും കരുക്കളും സജ്ജമാക്കിയിരുന്നു. ആംഗ്യഭാഷയിലൂടെയായിരുന്നു ആശയവിനിമയം. കലാസംവിധായകന്‍ ശരവണനാണ് തമ്പിയുടെ മുഖംമൂടി നിര്‍മിച്ചത്.
ചെന്നൈയിലും പുതുച്ചേരിയിലും ഡൈവിങ് പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്ന അരവിന്ദ് 20 വര്‍ഷമായി ഈ രംഗത്തുണ്ട്. പരിസ്ഥിതിപ്രവര്‍ത്തകന്‍കൂടിയായ അരവിന്ദ് കടലില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഒളിമ്പ്യാഡിന്റെ ആവേശത്തില്‍ പങ്കുചേരാനാണ് കടലിനടിയില്‍വെച്ച് ചെസ് കളിച്ചതെന്ന് അരവിന്ദ് പറയുന്നു. ഒളിമ്പ്യാഡിനെത്തിയ രാജ്യാന്തരതാരങ്ങളെ വെള്ളത്തിലിറക്കാനായിരുന്നു ആദ്യപദ്ധതി. ഒളിമ്പ്യാഡിന്റെ തിരക്കില്‍ അവര്‍ക്ക് വരാന്‍ പറ്റാത്തതുകൊണ്ടാണ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂടെക്കൂട്ടിയത്.
Content Highlights: chess olympiad, chess under water, scuba diving, chess under water, 2022 chess olympiad, sports
Published: 02 Aug 2022, 09:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented