തൃശ്ശൂർ: വേലൂർ സ്വദേശി ദുബായിൽ മരിച്ചു. ജുമേരാ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനിടയിലാണ് വേലൂർ നടവുലിങ്ങാടി ഐസക് (29) മരിച്ചത്. ഓക്സിജന്‍ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. സഹോദരൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഐവിന് പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
മൂവര്‍ക്കും സ്കൂബ ഡൈവിങ്ങിന് മുന്‍പ് സ്വിമ്മിങ് പൂളില്‍ പരിശീലനം ലഭിച്ചിരുന്നു.
നടുവിലങ്ങാടി പോൾ-ഷീജ ദമ്പതികളുടെ മകനാണ് ഐസക്. ദുബായിയില്‍ ഒരു കമ്പനിയിൽ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എൻജിനീയറാണ്. ബലി പെരുന്നാൾ അവധി ആഘോഷിക്കാനാണ് ജുമേരാ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനെത്തിയത്. മോർച്ചറിയിലുള്ള മൃതദേഹം വെെകാതെ നാട്ടിലെത്തിക്കും.
Content Highlights: Indian Engineer Dies During Scuba Diving Session In Dubai, Heart attack
Published: 08 Jun 2025, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented