മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-അമേരിക്കയുടെ രാജീവ് റാം സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സെര്‍ബിയയുടെ അലെക്‌സാണ്ട്ര ക്രൂനിച്ച്-നിക്കോള കാസിച്ച് സഖ്യത്തെ കീഴടക്കിയാണ് ഇന്തോ-അമേരിക്കന്‍ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നത്. 

To advertise here,

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-രാജീവ് സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 6-3, 7-6. സാനിയയുടെ ടെന്നീസ് കരിയറിലെ അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റാണിത്. ഈ വര്‍ഷം അവസാനത്തോടെ താരം ടെന്നീസില്‍ നിന്ന് വിരമിക്കും. ഇന്ത്യന്‍ വംശജനാണ് രാജീവ് റാം. 

വനിതാ സിംഗിള്‍സില്‍ നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യനായ കൗമാരതാരം എമ്മ റാഡുകാനു രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. മോണ്ടെനെഗ്രോയുടെ ഡാന്‍ക കോവിന്‍സിച്ചാണ് 17-ാം നമ്പര്‍ താരമായ റാഡുകാനുവിനെ അട്ടിമറിച്ചത്. 

മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റാഡുകാനു തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-4, 4-6, 6-3. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇതാദ്യമായാണ് റാഡുകാനു കളിക്കുന്നത്. ലോക 98-ാം നമ്പര്‍ താരമാണ് കോവിന്‍സിച്ച്. 

Content Highlights: Sania-Ram pair moves into Australian Open mixed doubles second round