മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന്റെ ലൈവ് ടെലികാസ്റ്റ് തുടങ്ങിയപ്പോള്‍ റാഫേല്‍  നദാലിനും ഡാനില്‍ മെദ്‌വദെവിനും നടുക്ക് നില്‍ക്കുന്ന പയ്യനെക്കണ്ടവര്‍ ഒരു മലയാളി ടച്ച് ഓര്‍ത്തു കാണും . സത്യം തന്നെയാണ് .  മലയാളി ബാലന്‍ ജോയല്‍ റോണിയാണ്  നഡാലും  മെദ് വദേവുമായുള്ള ഫൈനലിന് ടോസിട്ടത്. പതിനൊന്നുകാരനായ ജോയല്‍ മെല്‍ബണിലെ മില്‍പാര്‍ക്ക് ടെന്നീസ് ക്ലബ്ബുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

To advertise here,

മെല്‍ബണില്‍  താമസിക്കുന്ന കോട്ടയം തിടനാട് സ്വദേശി പേഴുംകാട്ടില്‍  റോണി ജോര്‍ജിന്റെയും എറണാകുളം ഇടപ്പള്ളി ചിറയ്ക്കല്‍ മണവാളന്‍ വീട്ടില്‍ സ്മിതയുടെയും മകനാണ് ജോയല്‍. സഹോദരി ജോ ആന്‍.

2006-ലാണ് റോണിയും കുടുംബവും മെല്‍ബണിലെത്തുന്നത്. അഞ്ചാം വയസുമുതല്‍ ജോയല്‍ ടെന്നീസ് പരിശീലനം തുടങ്ങിയതാണ്.വസെലോ ടെന്നീസ് കോച്ചിങിലാണ് പരിശീലനം.ജൂലിയന്‍ വില്യം ക്രീ ആണ് പരിശീലകന്‍.  കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ റാങ്കിങ് പ്രകാരം പത്ത് വയസുള്ള കുട്ടികളില്‍ വിക്ടോറിയയിലെ ഒന്നാം നമ്പര്‍ താരമായിരുന്നു ജോയലെന്ന് അച്ഛന്‍ റോണി വ്യക്തമാക്കി.2022 മുതല്‍ ഓസ്ട്രേലിയന്‍ ടെന്നീസ് റാങ്കിങിന് പകരം യൂണിവേഴ്സല്‍ ടെന്നീസ് റേറ്റിങാണ് (യു.ടി.ആര്‍) പ്രാബല്യത്തില്‍ വന്നു. ഓസ്ട്രേലിയന്‍ ടെന്നീസ് താരം നിക്ക് കര്‍ജിയോസാണ് ജോയലിന്റെ ഇഷ്ട താരം.

'ജീവിതത്തിലെ വലിയ ഒരു അനുഭവമായിരുന്നു. ഞാന്‍ ആരാധിക്കുന്ന ഇതിഹാസ താരങ്ങളെ കാണാനും അവര്‍ക്കൊപ്പം ചിത്രമെടുക്കാനും സാധിച്ചു. നഡാല്‍ ചരിത്രം സൃഷ്ടിച്ച ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്' -ജോയല്‍ റോണി

Content Highlights: Joel Rony the keralite who become part of Australian Open Final