മെല്‍ബണ്‍: ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. മാത്യു എബ്‌ഡെനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സെമിയില്‍ പ്രവേശിച്ചതോടെയാണ് 43-കാരനായ ബൊപ്പണ്ണയെ ഈ ചരിത്ര നേട്ടം കാത്തിരിക്കുന്നത്. ബുധനാഴ്ച നടന്ന ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാക്‌സിമോ ഗോണ്‍സാലസ് - ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു (6-4, 7-6 (5) ബൊപ്പണ്ണ - എബ്‌ഡെന്‍ സഖ്യത്തിന്റെ സെമി പ്രവേശനം. ഈ ജയത്തോടെ നിലവില്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ബൊപ്പണ്ണ, അടുത്തയാഴ്ച റാങ്കിങ് പുതുക്കുന്നതോടുകൂടി പുരുഷ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തും. ഇതോടെ ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ ഒന്നാം റാങ്കുകാരനെന്ന നേട്ടം ഈ 43-കാരനെ കാത്തിരിക്കുകയാണ്.
റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 2022 ഒക്ടോബറില്‍ തന്റെ 38-ാം വയസിലാണ് രാജീവ് തന്റെ കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. അടുത്തയാഴ്ച രാജീവിന്റെ ഈ റെക്കോഡ് ബൊപ്പണ്ണയ്ക്കു മുന്നില്‍ വഴിമാറും.
നേരത്തേ ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടം സ്വന്തമാക്കി ഒരു വര്‍ഷത്തിനുള്ളിലാണ് താരത്തെ കാത്ത് പുതിയ റെക്കോഡ് എത്തുന്നത്. മാത്യു എബ്‌ഡെനൊപ്പം കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലിലെത്തിയപ്പോഴാണ് ബൊപ്പണ്ണ ഈ നേട്ടം സ്വന്തമാക്കിയത്. ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവര്‍ക്ക് ശേഷം ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍താരം കൂടിയാണ് ബൊപ്പണ്ണ.
20 വര്‍ഷം മുമ്പ് അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ 17 ശ്രമങ്ങള്‍ക്കൊടുവിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടക്കുന്നത്.
Content Highlights: rohan bopanna to become the oldest tennis player in the history to clinch world no 1
Published: 24 Jan 2024, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented