ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിനത്തിൽ ഭാരോദ്വഹന വേദിയിൽ ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടി വെള്ളി മെഡൽ സ്വന്തമാക്കി. ഗെയിംസിന്റെ നാലാം ദിനത്തിലെ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം നാലായി. ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.
ഫൈനലിൽ ആകെ 286 കിലോഗ്രാം ഭാരമാണ് രാജ മുത്തുപാണ്ടി ഉയർത്തിയത്. ഇതിൽ സ്നാച്ച് വിഭാഗത്തിൽ 126 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 160 കിലോയും ഉയർത്തി. ഈ വിഭാഗത്തിൽ 299 കിലോഗ്രാം എന്ന പുതിയ ഗെയിംസ് റെക്കോർഡുമായി മലേഷ്യയുടെ അസ്‌നിൽ ബിദിൻ സ്വർണം നേടിയപ്പോൾ 282 കിലോ ഉയർത്തിയ പാപ്പുവ ന്യൂ ഗിനിയയുടെ മോറിയ ബാരു വെങ്കലം സ്വന്തമാക്കി.
നേരത്തെ ഭാരോദ്വഹന വേദിയിൽ ഇന്ത്യയ്ക്കായി വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനു സ്വർണവും പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ചാനംബം ഋഷികാന്ത സിങ് വെള്ളിയും നേടിയിരുന്നു.
Content Highlights: Raja Muthupandi won silver in the 65kg weightlifting category., Total lift of 286kg (126kg Snatch, 160kg Clean & Jerk)., India's medal tally reaches four at the 2026 Commonwealth Games., Significant comeback story following injury setbacks.
Published: 27 Jul 2026, 01:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented