ദാ നാങ് (വിയറ്റ്‌നാം): 2026-ലെ പിക്ക്ൾബോൾ ലോകകപ്പിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ സിംഗിൾസ് 4.5 വിഭാഗത്തിൽ ഇന്ത്യയുടെ കൗമാര താരം കിയാൻ കോൺട്രാക്ടർ വെള്ളി മെഡൽ സ്വന്തമാക്കി. നിലവിലെ ലോകകപ്പിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ വിയറ്റ്‌നാമിന്റെ ഫാം തുംഗ് ദുയോങ്ങിനോട് കിയാൻ പരാജയപ്പെടുകയായിരുന്നു. ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടങ്ങളിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ ഫൈനലിൽ തദ്ദേശീയ താരം കൂടിയായ ഫാം തുംഗ് ദുയോങ് മികച്ച കളി പുറത്തെടുത്തതോടെ കിയാന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.
കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ രണ്ട് വെങ്കല മെഡലുകൾ നേടിയ കിയാൻ കോൺട്രാക്ടർ, ഈ കായിക ഇനത്തിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ താരങ്ങളിൽ ഒരാളാണ്.
Content Highlights: Kian Contractor secured India's first medal at the 2026 Pickleball World Cup., He won the silver medal in the men's singles 4.5 category., He faced Vietnam's Pham Tung Duong in an exciting final match in Da Nang, Vietnam.
Published: 30 Aug 2026, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented