
റോം: ഈയിടെ അവസാനിച്ച ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയതിനുപിന്നാലെ എ.ടി.പി റാങ്കിങ്ങില്‍ റാഫേല്‍ നദാല്‍ മൂന്നാം സ്ഥാനത്ത്. 9630 പോയന്റുകള്‍ നേടിയാണ് നദാല്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത്.
11063 പോയന്റുമായി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഒന്നാമതും 9793 പോയന്റുമായി റഷ്യയുടെ ഡാനില്‍ മെദ്വദേവ് രണ്ടാം സ്ഥാനത്തുമാണ്. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ്. 5605 പോയന്റുകളാണ് താരത്തിനുള്ളത്. മാസങ്ങളായി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ഫെഡറര്‍ക്ക് വിനയായത്.
ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടെന്നീസ് താരങ്ങള്‍ കൊമ്പുകോര്‍ത്ത ഇറ്റാലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയാണ് നദാല്‍ കിരീടം ചൂടിയത്.
കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം നേടിയത്. സ്‌കോര്‍: 7-5, 1-6, 6-3. ആദ്യ സെറ്റ് പൊരുതി നേടിയ നദാലിനെ രണ്ടാം സെറ്റില്‍ ജോക്കോവിച്ച് അനായാസം കീഴടക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത നദാല്‍ വിജയവും കിരീടവും കൈയ്യിലാക്കി.
നദാലിന്റെ കരിയറിലെ പത്താം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണിത്.
Content Highlights: Rafael Nadal stays third in ATP rankings despite 10th Italian Open title triumph
Published: 18 May 2021, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented