മെല്‍ബണ്‍: 2023 ഓസ്ട്രേലിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി.സിന്ധു പുറത്ത്. രണ്ട് തവണ ഒളിമ്പിക് മെഡല്‍ കഴുത്തിലണിഞ്ഞ സിന്ധു വനിതാ വിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്ത് അപ്രതീക്ഷിത കുതിപ്പിലൂടെ സെമിയിലെത്തി.
ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ലോക 12-ാം നമ്പര്‍ താരമായ ബെയ്വെന് ഷാങ്ങാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. നാലാം ഓസ്ട്രേലിയ ഓപ്പണ്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ സിന്ധുവിനെ ഷാങ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. മത്സരം വെറും 39 മിനിറ്റുകൊണ്ട് അവസാനിച്ചു. സ്കോര്‍: 12-21, 17-21.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഫോം കണ്ടെത്താന്‍ പാടുപെടുകയാണ് സിന്ധു. തുടര്‍ച്ചയായ പരാജയങ്ങള്‍ താരത്തിന്റെ ലോകറാങ്കിങ്ങില്‍ വലിയ തിരിച്ചടി സമ്മാനിച്ചു. നിലവില്‍ ലോക റാങ്കിങ്ങില്‍ 17-ാം സ്ഥാനത്താണ് സിന്ധു.
എന്നാല്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്ത് സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ചാണ് രജാവത്ത് അവസാന നാലിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് രജാവത്തിന്റെ വിജയം. സ്കോര്‍: 21-13, 21-8. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ മലയാളി താരം പ്രണോയ് മത്സരിക്കും. വിജയിച്ചാല്‍ പ്രണോയിയും രജാവത്തും സെമിയില്‍ ഏറ്റുമുട്ടും.
Content Highlights: PV Sindhu Knocked Out, rajawat enters in the semi finals Of Australia Open
Published: 04 Aug 2023, 01:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented