ബാസെല്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. 

To advertise here,

സിന്ധുവും ശ്രീകാന്തും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. സിന്ധു ബുസാനന്‍ ഒങ്ബംറുങ്ഫാനെയും ശ്രീകാന്ത് കാന്റഫോണ്‍ വാങ്ചറോയെനിനെയും പരാജയപ്പെടുത്തി.

21-16, 22-21 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ വിജയം. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ഇന്ത്യന്‍ താരം രണ്ടാം സെറ്റില്‍ നന്നായി വിയര്‍ത്തു. പക്ഷേ പരിചയസമ്പത്ത് സിന്ധുവിന് തുണയായി. 

ശ്രീകാന്ത് 21-19, 21-15 എന്ന സ്‌കോറിന് വിജയിച്ചു. തകര്‍പ്പന്‍ ഫോമാണ് താരം കാഴ്ചവെച്ചത്. 

എന്നാല്‍ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് കിരീട പ്രതീക്ഷയായിരുന്ന സാത്വിക്-അശ്വിനി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. മലേഷ്യയുടെ ടാന്‍ കിയാന്‍ മെങ്-ലായ് പെയ് ജിങ് സഖ്യത്തോട് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം കീഴടങ്ങിയത്. സ്‌കോര്‍: 17-21, 21-16, 18-21. 

Content Highlights:  PV Sindhu, Kidambi Srikanth through to semifinals of Swiss Open