
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി.സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു വനിതാ സിംഗിള്‍സില്‍ ചൈനയുടെ ഹി ബിങ് ജിയാവോയോടാണ് പരാജയപ്പെട്ടത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ജിയാവോ സിന്ധുവിനെ കീഴടക്കിയത്. സ്‌കോര്‍: 14-21, 18-21. ഈ സീണില്‍ രണ്ട് സൂപ്പര്‍ 300 കിരീടങ്ങള്‍ നേടിയ സിന്ധു ഫോം കണ്ടെത്താന്‍ പാടുപെട്ടു. ജിയാവോയും സിന്ധുവും ഇതുവരെ 18 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പത്തുതവണയും ചെനീസ് താരം വിജയം നേടി.
പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീതും പുറത്തായി. ആദ്യ റൗണ്ടില്‍ ഡെന്മാര്‍ക്കിന്റെ ഹാന്‍സ് ക്രിസ്റ്റ്യന്‍ സോള്‍ബര്‍ഗ് വിറ്റിന്‍ഗസാണ് പ്രണീതിനെ കീഴടക്കിയത്. പ്രണീതും നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍വി വഴങ്ങി. സ്‌കോര്‍: 16-21, 19-21.
Content Highlights: pv sindhu, sai praneeth, indonesia open 2022, badminton 2022, sports news
Published: 14 Jun 2022, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented