ജക്കാര്‍ത്ത: ഇന്ത്യയുടെ ലോക ഒമ്പതാം നമ്പര്‍ താരം ലക്ഷ്യ സെന്‍ ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ തായ്‌വാന്റെ ലോക നാലാം നമ്പര്‍ താരം ചോ ടിയന്‍ ചെന്നിനോട് മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലക്ഷ്യയുടെ തോല്‍വി. സ്‌കോര്‍: 16-21, 21-12, 14-21. 

To advertise here,

ഓപ്പണിങ് ഗെയിം നഷ്ടമായ ശേഷം രണ്ടാം ഗെയിമില്‍ ലക്ഷ്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ മൂന്നാം ഗെയിമില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചോ ചെന്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. ഒരു മണിക്കൂറും രണ്ടു മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്.