
ഹൈദരാബാദ്: അടി, പിന്നെ തിരിച്ചടി. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത ഹീറോയായി. പ്രൈം വോളിയിലെ ആവേശപ്പോരാട്ടത്തില്‍ കാലിക്കറ്റ് ഹീറോസ് 3-2നു കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനു മുന്നില്‍ കീഴടങ്ങി (15-13, 12-15, 15-10, 12-15, 15-13). നിര്‍ണായകമായ അഞ്ചാം സെറ്റില്‍ 8-5 നു ലീഡ് നേടിയ ശേഷമാണ് കാലിക്കറ്റ് കളി അടിയറ വെച്ചത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ അശ്വല്‍ റായിയാണ് കളിയിലെ താരം.
ക്യാപ്റ്റന്‍ ജെറോം വിനീതിന്റെ സര്‍വിലൂടെ കാലിക്കറ്റാണ് കളി തുടങ്ങിയത്. എന്നാല്‍ അജിത് ലാലിന്റെ സ്മാഷ് പുറത്തേക്ക് പോയതോടെ കൊല്‍ക്കത്തക്കായി ആദ്യ പോയിന്റെ്. ക്യാപ്റ്റന്‍ അശ്വല്‍ റായിയുടെ തകര്‍പ്പന്‍ ബ്ലോക്കുകളിലൂടെ കൊല്‍ക്കത്ത 3-0 എത്തിയതോടെ കാലിക്കറ്റ് ഗിയര്‍ മാറ്റി. വിദേശതാരം ആരോണ്‍ കൗബിയുടെ സര്‍വിലൂടെ ആദ്യ പോയന്റെ് നേടി കാലിക്കറ്റ് തിരിച്ചുവന്നെങ്കിലും ലീഡ് വിട്ടുകൊടുക്കാതെ കൊല്‍ക്കത്തയും മുന്നേറി. ആദ്യ സെറ്റില്‍ 10-11 എന്ന നിലയില്‍ കാലിക്കറ്റ് അടുത്തെത്തിയതോടെ കൊല്‍ക്കത്തയുടെ മലയാളി കോച്ച് സണ്ണി ജോസഫ് സൂപ്പര്‍ പോയന്റ് വിളിച്ചു. ക്യാപ്റ്റന്‍ അശ്വല്‍ റായിയുടെ തകര്‍പ്പന്‍ സ്മാഷിലൂടെ സൂപ്പര്‍ പോയന്റ് നേടി 13-10 നു മുന്നിലെത്തിയ കൊല്‍ക്കത്തക്കു പിന്നെ ആദ്യ സെറ്റ് നേടാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല.
രണ്ടാം സെറ്റില്‍ കൗബിയുടെ സ്മാഷിലൂടെ ആദ്യ പോയന്റ് നേടിയ കാലിക്കറ്റ് 2-0 ലീഡിലെത്തിയെങ്കിലും തിരിച്ചടിച്ച കൊല്‍ക്കത്ത ഒപ്പം പിടിച്ചു. 8-7 ലീഡില്‍ നില്‍ക്കെ സൂപ്പര്‍ പോയന്റെ് വിളിച്ച കൊല്‍ക്കത്തക്ക് ഇത്തവണ പാളി. 9-8 നു മുന്നിലെത്തിയ കാലിക്കറ്റ് 15 -12 നു രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ കൊല്‍ക്കത്ത 12-9 നു മുന്നിലെത്തിയപ്പോള്‍ സൂപ്പര്‍ പോയന്റ് വിളിച്ച കാലിക്കറ്റ് കോച്ച് കിഷോര്‍ കുമാറിന്റെ കണക്കുകൂട്ടല്‍ തെറ്റി. സൂപ്പര്‍ പോയന്റ് നേടി 14-9 നു മുന്നിലെത്തിയ കൊല്‍ക്കത്ത അനായാസം 15-10 നു മൂന്നാം സെറ്റ് നേടി. നാലാം സെറ്റില്‍ വീണ്ടും കാലിക്കറ്റിന്റെ കുതിപ്പായിരുന്നു. അജിത് ലാലിന്റെ തകര്‍പ്പന്‍ സ്മാഷുകളിലൂടെ മുന്നേറിയ കാലിക്കറ്റ് 12-8നു മുന്നിലെത്തി.
അഞ്ചാം സെറ്റില്‍ 3 - 3 വരെ ഒപ്പം പിടിച്ച കൊല്‍ക്കത്തയെ അജിത് ലാലിന്റെ തകര്‍പ്പന്‍ സ്മാഷുകളിലൂടെയും ബ്ലോക്കുകളിലൂടെയും കാലിക്കറ്റ് പിന്തള്ളി. 8-5 ലീഡിലെത്തിയ കാലിക്കറ്റ് കളി ജയിച്ചെന്നു കരുതിയിടത്തു നിന്നാണ് കൊല്‍ക്കത്ത തിരിച്ചടിച്ചത്.
Content Highlights: prime volleyball league 2022 kolkata thunderbolts beat calicut heroes
Published: 08 Feb 2022, 04:51 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented