ജക്കാര്‍ത്ത: ഏഷ്യ കപ്പ് ഹോക്കിയില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ദക്ഷിണകൊറിയയോട് സമനിലനേടിയെങ്കിലും ഇന്ത്യയ്ക്ക് ഫൈനലിലെത്താനായില്ല. 

To advertise here,

ചൊവ്വാഴ്ചനടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയും ദക്ഷിണകൊറിയയും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും നാല് ഗോള്‍ വീതം നേടി. 

മറ്റൊരു മത്സരത്തില്‍ മലേഷ്യ ജപ്പാനെ 5-0ത്തിന് തകര്‍ത്തു. മൂന്നു കളിയില്‍ രണ്ടുവീതം സമനിലയും ഓരോ ജയവുമായി ഇന്ത്യ, മലേഷ്യ, ദക്ഷിണകൊറിയ ടീമുകള്‍ക്ക് അഞ്ചുപോയന്റ് വീതമാണ്. ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ മലേഷ്യയും ദക്ഷിണകൊറിയയും ഫൈനലിലേക്ക് മുന്നേറി. മൂന്നാംസ്ഥാനത്തിനുവേണ്ടി ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും.

ദക്ഷിണകൊറിയയ്‌ക്കെതിരേ  ഇന്ത്യയ്ക്കുവേണ്ടി നീലം സഞ്ജീവ് (9), ദിപ്സന്‍ ടിര്‍ക്കെ (21), മഹേഷ് ശേഷ ഗൗഡ (22), ശക്തിവേല്‍ മാരീശ്വരന്‍ (37) എന്നിവര്‍ സ്‌കോര്‍ ചെയ്തു. കൊറിയയ്ക്ക് വേണ്ട യാങ്, ജി, കിം യു, യങ് എന്നിവര്‍ ലക്ഷ്യം കണ്ടു.