ബെര്‍ലിന്‍: ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്. പുരുഷവിഭാഗം സിംഗിള്‍സില്‍ ചൈനയുടെ ലു ഗുവാങ് സുവിനെ കീഴടക്കിയാണ് ശ്രീകാന്ത് അവസാന എട്ടിലെത്തിയത്. എന്നാല്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി.സിന്ധു അട്ടിമറിയിലൂടെ പുറത്തായി.
ടൂര്‍ണമെന്റിലെ രണ്ടാം റൗണ്ടില്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വിജയം നേടിയത്. മത്സരം 67 മിനിറ്റ് നീണ്ടു. സ്കോര്‍: 21-16, 21-23, 21-18. ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ശ്രീകാന്ത് ആദ്യ ഗെയിം അനായാസം നേടിയെങ്കിലും രണ്ടാം ഗെയിമില്‍ ചൈനീസ് താരം തിരിച്ചടിച്ചു. ഇതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. എന്നാല്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ ശ്രീകാന്ത് വിജയം നേടി.
ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലെവെര്ഡെസിനെ കീഴടക്കിയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തിയത്.
സിന്ധുവിനെ ചൈനയുടെ ഷാങ് യിമാനാണ് അട്ടിമറിച്ചത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു പരാജയം സമ്മതിച്ചു. സ്കോര്‍: 21-14, 15-21, 21-14. രണ്ടാം ഗെയിമില്‍ തിരിച്ചുവരവ് നടത്തിയ സിന്ധുവിന് ആ മികവ് മൂന്നാം ഗെയിമില്‍ തുടരാനായില്ല.
Content Highlights: Kidambi Srikanth enter quarter-final and sindhu lost in German Open
Published: 10 Mar 2022, 06:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented