ഭോപ്പാല്‍: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരള താരങ്ങളുടെ മടക്കയാത്രയും അനിശ്ചിതത്വത്തില്‍. ഭോപ്പാലില്‍ നിന്ന് വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ട ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ടിക്കറ്റ് കണ്‍ഫേം ആകാത്തതാണ് താരങ്ങളുടെ യാത്ര പ്രതിസന്ധിയിലാക്കിയത്. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പിനെത്തിയത്.

To advertise here,

നേരത്തെ ചാമ്പ്യന്‍ഷിപ്പിന് പുറപ്പെടുമ്പോഴും ടിക്കറ്റ് ലഭിക്കാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിപ്പോയ കായിക താരങ്ങളെ ഒടുവില്‍ മന്ത്രി ഇടപ്പെട്ട് വിമാന ടിക്കറ്റ് നല്‍കിയാണ് കൊണ്ടുപോയത്. താരങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മാധ്യമ വാര്‍ത്ത ആയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍തല ഇടപെടലുണ്ടായത്.