ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനൽ മത്സരത്തിൽ യു.എസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം സ്വന്തമാക്കിയത്. ഈ വർഷത്തിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും താരം വിജയിച്ചിരുന്നു. സ്കോർ: (6–3,6–4, 7–5).

To advertise here,

ആവേശം നിറഞ്ഞ ഫൈനലിൽ ആദ്യസെറ്റ്  6–3ന് സിന്നർ സ്വന്തമാക്കി. പിന്നീട്, മത്സരം കടുത്തെങ്കിലും 6–4ന് രണ്ടാംസെറ്റും ഇറ്റാലിയൻ താരംതന്നെ പിടിച്ചെടുത്തു. മൂന്നാം സെറ്റിൽ ഒരുഘട്ടത്തിൽ ഫ്രിറ്റ്സ് മുന്നിലെത്തി. എന്നാൽ, ലോക ഒന്നാംനമ്പർ താരത്തിൽ നിന്നും സെറ്റ് പിടിച്ചെടുക്കാൻ ഫ്രിറ്റ്സിനായില്ല. ഇതോടെ, 7-5 സ്കോറോടെ മൂന്നാംസെറ്റും യുഎസ് ഓപ്പൺ കിരീടവും സിന്നറിന് സ്വന്തം. 

നേരത്തെ, ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിലെ പുരുഷ സിംഗിൾസ് ഫൈനലിൽ അന്ന് റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചായിരുന്നു സിന്നർ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞത്. സ്‌കോര്‍; 3-6,3-6,6-4,6-4, 6-3.