ജക്കാർത്ത: ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ സായ് രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നും പുറത്ത്. പുരുഷ ഡബിൾസിൽ നാലാം സീഡുകാരായ സാത്വിക് -ചിരാഗ് സഖ്യം തായ്ലൻഡിന്റെ കെദ്രൻ-ഡെച്ചപോൾ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. സ്കോർ: (22-20, 23-21)
ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് പരാജയപ്പെട്ടാണ് ലക്ഷ്യ പുറത്തായത്. സ്കോർ: (16-21, 21-12, 21-23). ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള താരമാണ് ലക്ഷ്യ സെൻ.
നേരത്തെ, മിക്സഡ് ഡബിൾസിൽ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സഖ്യവും രണ്ടാം റൗണ്ടിൽ തോൽവി ഏറ്റുവാങ്ങി. ലേഷ്യയുടെ പാങ് റോൺ ഹൂ-സു യിൻ ചെങ് സഖ്യത്തിനോടായിരുന്നു ഇവരുടെ തോൽവി. സ്കോർ: (21-18, 15-21, 19-21)
Content Highlights: India`s Sairaj, Chirag, Lakshya Out of Indonesia Masters
Published: 23 Jan 2025, 08:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented