ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ട്രിപ്പിൾ ജംപിലും പാരാ അത്ലറ്റിക്സിൽ എഫ്-57 ഷോട്ട്പുട്ടിലും ഇന്ത്യ ഇരട്ടമെഡലുകൾ നേടി.

To advertise here,

പുരുഷന്മാരുടെ എഫ്-57 ഷോട്ട് പുട്ടിൽ സോമൻ റാണ സ്വർണവും ശുഭം ജുയൽ വെള്ളിയും നേടി. സോമൻ റാണ 13.40 മീറ്റർ എറിഞ്ഞപ്പോൾ ശുഭം 13.28 മീറ്ററും എറിഞ്ഞാണ് മെഡൽ നേടിയത്. ട്രിപ്പിൾ ജംപിൽ ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. പ്രവീൺ ചിത്രവേലും സെൽവ പ്രഭു തിരുമാരനുമാണ് മെഡലുകൾ നേടിയത്.

പ്രവീൺ വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ സെൽവ പ്രഭു വെങ്കലം നേടി. 16.68 മീറ്റർ ദൂരം കണ്ടെത്തിയാണ് പ്രവീൺ രണ്ടാമതെത്തിയത്. 16.52 ദൂരം ചാടിയാണ് സെൽവ പ്രഭുവിന്റെ വെങ്കലനേട്ടം. ജമൈക്കയുടെ ജോർദാൻ സ്‌കോട്ട് സ്വർണം നേടി. 16.72 ദൂരം ചാടിയാണ് താരത്തിന്റെ സ്വർണനേട്ടം.