ന്യൂഡല്‍ഹി: സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ബെല്‍ജിയത്തിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ബെല്‍ജിയം കിരീടം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ ജയം.

To advertise here,

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോള്‍ പിറന്നത്. 34-ാം മിനിറ്റില്‍ തിബു സ്റ്റോക്‌ബ്രോക്‌സാണ് ഇന്ത്യയെ ഞെട്ടിച്ചത്. ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യ ഉണര്‍ന്നുകളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരോ ഗോള്‍ ജയത്തോടെ ബെല്‍ജിയം കപ്പുമായി മടങ്ങി.

റൗണ്ട് റോബിന്‍ മത്സരത്തില്‍ കാനഡയെ തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. 14-3 എന്ന സ്‌കോറിനാണ് ജയം. ജയത്തോടെ പോയിന്റ് ടേബിളില്‍ ആദ്യ രണ്ട് സ്ഥാനമുറപ്പിച്ചതോടെയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. എന്നാൽ റൗണ്ട് റോബിൻ ഘട്ടത്തിലേതിന് സമാനമായി ഫൈനലിലും ബെൽജിയം ഇന്ത്യയെ കീഴടക്കി. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഇന്ത്യ നേരിട്ട ഏക തോല്‍വി ബെല്‍ജിയത്തോടായിരുന്നു.