
ന്യൂഡല്‍ഹി: 2025-ലെ പുരുഷ ഹോക്കി ജൂനിയര്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കും. 24 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ്, അടുത്തവര്‍ഷം ഡിസംബറിലാണ് നടക്കുക. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് 24 ടീമുകള്‍ പങ്കെടുക്കുന്നത്.
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്തുന്ന കാര്യം അറിയിച്ചത്. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് 24 ടീമുകള്‍ പങ്കെടുക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിക്കുന്നു.
2016-ല്‍ ഇന്ത്യ ആതിഥ്യം വഹിച്ച ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യതന്നെ കിരീടം നേടിയിരുന്നു. കഴിഞ്ഞവര്‍ഷം മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ജര്‍മനിയായിരുന്നു ചാമ്പ്യന്മാര്‍.
Content Highlights: india host 2025 hockey mens junior world cup
Published: 11 Jun 2024, 02:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented