മെല്‍ബണ്‍: എ.ടി.പി കപ്പില്‍ നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ നൊവാക്ക് ജോക്കോവിച്ചിന് വിജയത്തുടക്കം. കാനഡയുടെ ഡെന്നിസ് ഷാപ്പോവലോവിനെയാണ് ജോക്കോവിച്ച് കീഴടക്കിയത്. 

To advertise here,

എന്നാല്‍ മറ്റൊരു മത്സരത്തില്‍ യു.എസ്.ഓപ്പണ്‍ ചാമ്പ്യനായ ഡൊമനിക്ക് തീം തോല്‍വി വഴങ്ങി. രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമാണ് എ.ടി.പി. കപ്പില്‍ നടക്കുന്നത്.

ലോക ഒന്നാം നമ്പറായ സെര്‍ബിയയുടെ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡെന്നിസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5,7-5. 

ലോക മൂന്നാം നമ്പര്‍ താരമായ ഓസ്ട്രിയയുടെ ഡൊമിനിക്ക് തീം പത്താം സീഡ് താരമായ മാറ്റിയോ ബെറെട്ടെനിയോടാണ് തോല്‍വി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-2, 6-4

Content Highlights: Fired-Up Novak Djokovic Makes Perfect Start But Dominic Thiem Slumps