സ്റ്റാവഞ്ചര്‍ (നോര്‍വേ): നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരവും നിലവിലെ ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ടൂര്‍ണമെന്റിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാള്‍സണെതിരെ ആധികാരികമായ വിജയം നേടിയത്. ക്ലാസിക്കല്‍ ഗെയിമിലൂടെ ഇതാദ്യമായാണ് ഗുകേഷ് മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തുന്നത്. 

To advertise here,

പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്നസ് കാള്‍സണ്‍ മേശമേല്‍ ഇടിച്ച് രോഷം പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. തന്റെ കരിയറില്‍ താനും ഒരുപാട് തവണ മേശമേല്‍ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പറഞ്ഞു.