ടോക്യോ: ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പോരാട്ടത്തില്‍ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് ജയം. പ്രീ ക്വാര്‍ട്ടറില്‍ ലക്ഷ്യ സെന്നിനെ തകര്‍ത്ത് പ്രണോയ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

To advertise here,

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് പ്രണോയ്, ലക്ഷ്യ സെന്നിനെ തകര്‍ത്തത്. സ്‌കോര്‍: 17-21, 21-16, 21-17. കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ലക്ഷ്യ.